ഇന്ത്യൻ കറൻസികൾക്കു നേപ്പാളിൽ നിരോധനം
Saturday, December 15, 2018 1:06 AM IST
കാ​​ഠ്മ​​​ണ്ഡു: നൂ​​റു രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ൻ ക​​​റ​​​ൻ​​​സി​​​ക​​​ളു​​​ടെ വി​​​നി​​​മ​​​യം നേ​​​പ്പാ​​​ൾ നി​​​രോ​​​ധി​​​ച്ചു. 2000 രൂപ, 500 രൂപ, 200 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ ക്ര​​​യ​​​വി​​​ക്ര​​​യ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം. നേ​പ്പാ​ളി​ൽ ഇ​ന്ത്യ​ൻ ക​റ​ൻ​സി വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.​ അ​ത് ഇ​രു​രാ​ജ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. നൂ​റു​രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള നോ​ട്ടു​ക​ൾ കൈ​വ​ശം വ​യ്ക്ക​രു​തെ​ന്നു വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ഗോ​കു​ൽ പ്ര​സാ​ദ് ബ​സ്കോ​ത ഇ​ന്ന​ലെ അ​റി​യി​ച്ചു.


നേ​​​പ്പാ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കും തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു​​​മാ​​​ണു ഇതുമൂലം ഏ​​​റ്റ​​​വും ​വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി. ഇ​​​ന്ത്യ​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന നേ​​​പ്പാ​​​ളി​​​ക​​​ൾ​​​ക്കും സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കും.

2016 ൽ ​ഇ​ന്ത്യ​യി​ൽ നോ​ട്ട് നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ​പ്പോ​ൾ, നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നോ​ട്ടു​ക​ൾ ഇ​തു​വ​രെ മാ​റി ന​ല്കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.