മൊത്തവില കുറയുന്നു
Saturday, December 15, 2018 1:06 AM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല​ക​ൾ ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം ന​വം​ബ​റി​ൽ കു​റ​ഞ്ഞു. ഒ​ക്‌​ടോ​ബ​റി​ലെ 5.28 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ന​വം​ബ​റി​ൽ 4.02 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണു താ​ഴ്ച.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​യി​ടി​വാ​ണ് വി​ല​ക്ക​യ​റ്റ​ത്തോ​ത് കു​റ​യാ​ൻ കാ​ര​ണം. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് 3.31 ശ​ത​മാ​നം​ക​ണ്ട് വി​ല​യി​ടി​ഞ്ഞു. പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യി​ടി​വ് 26.98 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​ന്ധ​ന​ഗ്രൂ​പ്പി​ന്‍റെ വി​ല​ക്ക​യ​റ്റം 16.28 ശ​തമാ​ന​മാ​യി കൂ​ടി.

ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം ഇ​നി​യു​ള്ള മാ​സ​ങ്ങ​ളി​ൽ മൊ​ത്ത​വി​ല​ക്ക​യ​റ്റം 4.4 ശ​ത​മാ​ന​ത്തി​ൽ കു​റ​വാ​കു​മെ​ന്നു റേ​റ്റിം​ഗ് ഏ​ജ​ൻ​സി ഇ​ക്ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ക്ഷ്യ-​പ​ച്ച​ക്ക​റി വി​ല​ക​ൾ കു​റ​യു​ന്ന​തു സൂ​ചി​ക താ​ഴാ​ൻ ഇ​ട​യാ​ക്കു​മെ​ങ്കി​ലും ഗ്രാ​മീ​ണ മേ​ഖ​ല​യ്ക്കു ന​ല്ല​ത​ല്ലെ​ന്ന് ഇ​ക്ര പ്രി​ൻ​സി​പ്പ​ൽ ഇ​ക്ക​ണോ​മി​സ്റ്റ് അ​ദി​ത് ന​യ്യാ​ർ പ​റ​ഞ്ഞു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഗ്രാ​മീ​ണ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ്. അ​വ​യു​ടെ വി​ല കു​റ​യു​ന്പോ​ൾ ഗ്രാ​മീ​ണ​രു​ടെ വ​രു​മാ​നം കു​റ​യു​ന്നു. ഇ​തു ഗ്രാ​മ​ങ്ങ​ളി​ൽ മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന കു​റ​യ്ക്കും-​ന​യ്യാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.