"ആദായനികുതിക്കു റീഫണ്ട് ലഭിക്കും...'
Saturday, December 15, 2018 1:06 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ​നി​കു​തി അ​ട​ച്ച​തി​ൽ റീ​ഫ​ണ്ട് ല​ഭി​ക്കു​മെ​ന്ന സ​ന്ദേ​ശ​ങ്ങ​ക്കെ​തി​രേ ആ​ദാ​യ​നി​കു​തി വ​കു​പ്പ് രം​ഗ​ത്ത്. ഇ​ത്ത​രം എ​സ്എം​എ​സ് സ​ന്ദേ​ശ​ങ്ങ​ൾ പു​തി​യ ത​ട്ടി​പ്പു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​താ​ണെ​ന്നാ​ണ് വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ര​ജി​സ്‌ട്രേഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഇ-​മെ​യി​ൽ അ​യ​ച്ചി​ട്ടു​ണ്ട്.

ചി​ല നി​കു​തി​ദാ​യ​ക​ർ ഈ ​വ്യാ​ജ എ​സ്എം​എ​സു​ക​ൾ ട്വി​റ്റ​റി​ലും മ​റ്റും പോ​സ്റ്റ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ഓ​രോ നി​കു​തി​ദാ​യ​ക​നും 34,251 രൂ​പ റീ​ഫ​ണ്ട് ല​ഭി​ക്കു​മെ​ന്നാ​ണ് എ​സ്എം​എ​സി​ന്‍റെ ഉ​ള്ള​ട​ക്കം. ഒ​രു പ്ര​ത്യേ​ക പേ​ജി​ലേ​ക്കു​ള്ള ലി​ങ്കും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​ന്ദേ​ശം വ്യാ​പി​ക്കു​ന്ന​ത്. ഈ ​ലി​ങ്കി​ൽ പ്ര​വേ​ശി​ച്ചാ​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ക്രെ​ഡി​റ്റ്/​ഡെ​ബി​റ്റ് കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ഒ​ടു​വി​ൽ ചോ​ദി​ക്കു​ന്നു​മു​ണ്ട്.


അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം ചോ​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ആ​ദാ​യ​നി​കു​തി​വ​കു​പ്പ് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ വ്യാ​പി​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​രാ​ക​രു​തെ​ന്നും ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ചോ​ദി​ക്കു​ന്ന ഒ​രു സൈ​റ്റി​ലും പ്ര​വേ​ശി​ക്ക​രു​തെ​ന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​റ​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.