കു​ടി​വെ​ള്ള വി​ത​ര​ണവും എ​ടി​എം മാ​തൃ​ക​യി​ൽ
Sunday, December 16, 2018 1:13 AM IST
കൊ​​​ച്ചി: പോ​​​ക്ക​​​റ്റി​​​ൽ നി​​​ന്നു കാ​​​ർ​​​ഡെ​​​ടു​​​ത്ത് കു​​ടി​​വെ​​ള്ള ടാ​​​ങ്കി​​​ന്‍റെ നി​​​ശ്ചി​​​ത​ ഭാ​​​ഗ​​​ത്തു​​​ള്ള സെ​​​ൻ​​​സ​​​റി​​​ൽ കാ​​​ണി​​​ക്കു​​​ക, പൈ​​​പ്പി​​​നു താ​​ഴെ പാ​​​ത്രം പി​​ടി​​ക്കു​​ക, നി​​മി​​ഷ​​ങ്ങ​​ൾ​​ക്ക​​കം കു​​​ടി​​​വെ​​​ള്ളം പാ​​ത്ര​​ത്തി​​ൽ നി​​റ​​യും- കു​​ടി​​ക്കാം; ദാ​​ഹ​​മ​​ക​​റ്റാം.

സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യി എ​​​ടി​​​എം മാ​​​തൃ​​​ക​​​യി​​​ലു​​ള്ള കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ പ​​​ദ്ധ​​​തി​​​ക്കു പാ​​ല​​ക്കാ​​ട് തു​​​ട​​​ക്കം​​കു​​റി​​ച്ചു. അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ ഷോ​​​ള​​​യൂ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലാ​​​ണു ഈ ​​പ​​ദ്ധ​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ നാ​​​ലു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മെ​​​ഷീ​​​നു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. റീ​​​ചാ​​​ർ​​​ജ് ചെ​​​യ്യാ​​​വു​​​ന്ന കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു ഇ​​വി​​ടു​​ത്തെ ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ കു​​​ടി​​​വെ​​​ള്ളം ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​ത്.

ഷോ​​​ള​​​യൂ​​​ർ സാ​​​ന്പാ​​​ർ​​​കോ​​​ട് ഊ​​​രി​​​ൽ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ജ​​​ല​​​ശു​​​ദ്ധീ​​​ക​​​ര​​​ണ പ്ലാ​​​ന്‍റി​​​ലേ​​​ക്ക് (റി​​​വേ​​​ഴ്സ് ഒ​​​സ്മോ​​​സി​​​സ്-​​​ആ​​​ർ​​​ഒ പ്ലാ​​​ന്‍റ്) ശി​​​രു​​​വാ​​​ണി​​​പ്പു​​​ഴ​​​യി​​​ൽ നി​​​ന്നാ​​​ണു വെ​​​ള്ള​​​മെ​​​ത്തി​​​ക്കു​​​ന്ന​​​ത്. മ​​​ണി​​​ക്കൂ​​​റി​​​ൽ 5,000 ലി​​​റ്റ​​​ർ വെ​​​ള്ളം ശു​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന പ്ലാ​​​ന്‍റി​​​ൽ​​നി​​​ന്ന് എ​​​ടി​​​എം മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള മെ​​​ഷീ​​​നും 1000 ലി​​​റ്റ​​​ർ സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യു​​​ള്ള ടാ​​​ങ്കും സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള നാ​​​ലു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു വെ​​​ള്ള​​​മെ​​​ത്തി​​​ക്കും.

ഒ​​​രാ​​​ൾ​​​ക്ക് ദി​​​വ​​​സം 20 ലി​​​റ്റ​​​ർ ശു​​​ദ്ധ​​​മാ​​​യ കു​​​ടി​​​വെ​​​ള്ള​​​മാ​​​ണു കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചു ശേ​​​ഖ​​​രി​​​ക്കാ​​​നാ​​​വു​​​ക. 10 ലി​​​റ്റ​​​ർ വീ​​​തം ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​യും ശേ​​​ഖ​​​രി​​​ക്കാം. എ​​​ടി​​​എം ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡി​​​നു സ​​​മാ​​​ന​​​മാ​​​യ കാ​​​ർ​​​ഡു​​​ക​​​ൾ ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. വെ​​​ള്ള​​​മെ​​​ടു​​​ക്കു​​​ന്ന ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ കാ​​​ർ​​​ഡി​​​ൽ​​നി​​​ന്നു ലി​​​റ്റ​​​റി​​​ന് 25 പൈ​​​സ​​​യും മ​​​റ്റു​​​ള്ള​​​വ​​​രു​​​ടേ​​​തി​​​ൽ നി​​​ന്നു 50 പൈ​​​സ​​​യു​​​മാ​​​ണ് ഡെ​​​ബി​​​റ്റാ​​​വു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ ല​​​ഭി​​​ക്കു​​​ന്ന പ​​​ണം പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പു ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കും. സാ​​​ന്പാ​​​ർ​​​കോ​​​ട്, വ​​​ട്ട​​​ല​​​ക്കി, കോ​​​ട്ട​​​ത്ത​​​റ, ആ​​​ന​​​ക്ക​​​ട്ടി എ​​​ന്നീ ഊ​​​രു​​​ക​​​ളി​​​ലാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.


കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള വെ​​​ള്ള​​​ത്തി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ വ​​​ഴി നി​​​രീ​​​ക്ഷി​​​ക്കാ​​​നും സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്. 100 ലി​​​റ്റ​​​റി​​​ൽ താ​​​ഴെ വെ​​​ള്ള​​​മെ​​​ത്തി​​​യാ​​​ൽ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ അ​​​ലാം മു​​​ഴ​​​ക്കി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കും. അ​​​ത​​​നു​​​സ​​​രി​​​ച്ചു പ്ര​​​ത്യേ​​​കം സ​​​ജ്ജീ​​​ക​​​രി​​​ച്ച വാ​​​ഹ​​​ന​​​ത്തി​​​ൽ വി​​​ത​​​ര​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു വെ​​​ള്ള​​​മെ​​​ത്തി​​​ക്കും. പ്ര​​​ദേ​​​ശ​​​ത്തെ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സൗ​​​ജ​​​ന്യ​​​മാ​​​യി കു​​​ടി​​​വെ​​​ള്ളം ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നും മെ​​​ഷീ​​​നി​​​ൽ സ​​​ജ്ജീ​​​ക​​​ര​​​ണ​​​മു​​​ണ്ട്. കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല​​​യു​​​ടെ സി​​​എ​​​സ്ആ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 20 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വി​​​ലാ​​​ണു എ​​​ടി​​​എം മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച​​​ത്.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.