കൊ​ച്ചി​ക്ക് ആ​വേ​ശം പ​ക​ർന്ന് ജാ​ഗ്വാ​ർ എ​ക്സ്എ​ഫ്
Sunday, December 16, 2018 1:13 AM IST
കൊ​​ച്ചി: ഹൈ​​ദ​​രാ​​ബാ​​ദ്, വി​​ജ​​യ​​വാ​​ഡ, ചെ​​ന്നൈ, ബം​​ഗ​​ളൂ​​രു, മും​​ബൈ, അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ജ​​യ്പുർ, ഡ​​ൽ​​ഹി, ച​​ണ്ഡീ​​ഗ​​ഡ്, റാ​​യ്പുർ, നാ​​ഗ്പുർ, ഇ​​ൻ​​ഡോ​​ർ, കൊ​​ൽ​​ക്കത്ത, കോ​​യ​​ന്പ​​ത്തൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വി​​ജ​​യ​​ക​​ര​​മാ​​യ അ​​വ​​ത​​ര​​ണ​​ത്തി​​നു​​ശേ​​ഷം ദി ​​ആ​​ർ​​ട്ട് ഓ​​ഫ് പെ​​ർ​​ഫോ​​മ​​ൻ​​സ് ടൂ​​റി​​ന്‍റെ ആ​​വേ​​ശ​​ക​​ര​​മാ​​യ ഡ്രൈ​​വി​​ങ് അ​​നു​​ഭ​​വം കൊ​​ച്ചി​​യി​​ൽ അ​വ​ത​രി​പ്പി​ച്ച് ജാ​​ഗ്വാ​​ർ. 2018-19 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ ദി ​​ആ​​ർ​​ട്ട് ഓ​​ഫ് പെ​​ർ​​ഫോ​​മ​​ൻ​​സ് ടൂ​​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​ഘാ​ട​ക​ർ കൊ​ച്ചി​യി​ലെ​ത്തി​യ​ത്.

വാ​ഹ​ന​ത്തി​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​ത​ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കാ​​ൻ ജാ​​ഗ്വാ​​ർ കാ​​റു​​ക​​ൾ​ക്ക് അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്ന​​തി​​നാ​​യി പ്ര​​ത്യേ​​കം രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്ത ട്രാ​​ക്ക് ആ​​ക്ടി​​വി​​റ്റി​​ക​​ളു​​ടെ പ​​ര​​ന്പ​​ര അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന പ​​രി​​പാ​​ടി​​യാ​​ണ് ദി ​​ആ​​ർ​​ട്ട് ഓ​​ഫ് പെ​​ർ​​ഫോ​​മ​​ൻ​​സ് ടൂ​​ർ. ഇ​​തു​​വ​​രെ സ​​ന്ദ​​ർ​​ശി​​ച്ച ന​​ഗ​​ര​​ങ്ങ​​ളി​​ലു​​ട​​നീ​​ളം മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണ​​മാ​​ണ് ദി ​​ആ​​ർ​​ട്ട് ഓ​​ഫ് പെ​​ർ​​ഫോ​​മ​​ൻ​​സ് ടൂ​​റി​​ന് ല​​ഭി​​ച്ച​​തെ​​ന്ന് ജാ​​ഗ്വാ​​ർ ലാ​​ൻ​​ഡ് റോ​​വ​​ർ ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ് (ജ​​ഐ​​ൽ​​ആ​​ർ​​ഐ​​എ​​ൽ) പ്ര​​സി​​ഡ​​ന്‍റ് & മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ രോ​​ഹി​​ത് സൂ​​രി പ​​റ​​ഞ്ഞു.


ജാ​​ഗ്വാ​​ർ കാ​​റു​​ക​​ളു​​ടെ ഉൗ​​ർ​​ജ​​സ്വ​​ല​​ത പ്ര​​ദ​​ർ​​ശി​​പ്പി​​ക്കാ​​ൻ പ്ര​​ത്യേ​​ക​​മാ​​യി രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്തി​​ട്ടു​​ള്ള​​താ​​ണ് പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ടൂ​​ർ. പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​ത​​യി​​ലൂ​​ടെ​​യു​​ള്ള ആ​​വേ​​ശം വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന പ​​രി​​പാ​​ടി​​യി​​ലൂ​​ടെ ഈ ​​ല​​ക്ഷ്യം കൈ​​വ​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​തി​​ൽ അ​​തീ​​വ സ​​ന്തോ​​ഷ​​മു​​ണ്ടെ ന്നും ​​അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.