അന്താരാഷ്‌ട്ര സെർവറുകളിൽനിന്ന് ഡാറ്റ ഡിലീറ്റ് ചെയ്യും: മാസ്റ്റർ കാർഡ്
അന്താരാഷ്‌ട്ര സെർവറുകളിൽനിന്ന് ഡാറ്റ ഡിലീറ്റ് ചെയ്യും: മാസ്റ്റർ കാർഡ്
Tuesday, December 18, 2018 1:07 AM IST
ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ (ആ​ർ​ബി​ഐ) നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര സെ​ർ​വ​റു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യു​മെ​ന്ന് കാ​ർ​ഡ് പേ​മെ​ന്‍റ് സ്ഥാ​പ​ന​മാ​യ മാ​സ്റ്റ​ർ​കാ​ർ​ഡ്. ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡാ​റ്റ ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന ആ​ർ​ബി​ഐ​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. ഇ​ന്ത്യ​യി​ൽ പൂ​ന​യി​ൽ വൈ​കാ​തെ സെ​ർ​വ​ർ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നും അ​തോ​ടെ അ​ന്താ​രാ​ഷ്‌​ട്ര സെ​ർ​വ​റു​ക​ളി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യു​മെ​ന്നും മാ​സ്റ്റ​ർ​കാ​ർ​ഡ് സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് പൊ​രു​ഷ് സിം​ഗ് പ​റ​ഞ്ഞു.


200ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ കാ​ർ​ഡ് പേ​മെ​ന്‍റ് സൗ​ക​ര്യം ന​ല്കു​ന്ന സ്ഥാ​പ​ന​മാ​ണ് മാ​സ്റ്റ​ർ​കാ​ർ​ഡ്. ഇ​ന്ത്യ​യി​ൽ മാ​ത്ര​മേ ഡാ​റ്റ ത​ദ്ദേ​ശീ​യ​മാ​യി​ത്ത​ന്നെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ത​ന്നി​ട്ടു​ള്ളൂ. അ​ത് സു​ര​ക്ഷാ​പാ​ളി​ച്ചയ്ക്കു സാ​ധ്യ​ത ഉ​യ​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.