വാഹനവിപണിയിൽ വൻ ഇളവുകൾ
വാഹനവിപണിയിൽ വൻ ഇളവുകൾ
Tuesday, December 18, 2018 1:07 AM IST
ന്യൂ​ഡ​ൽ​ഹി: ജ​നു​വ​രി​യി​ൽ വി​ല ഉ​യ​ർ​ത്തു​ന്ന​തു പ്ര​മാ​ണി​ച്ച് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മാ​രു​തി സു​സു​കി മു​ത​ൽ പ്രീ​മി​യം ബ്രാ​ൻ​ഡ് ആ​യ ഒൗ​ഡി വ​രെ വ​ലി​യ നി​ര​ക്കി​ള​വാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ‌ക​ട​ന്നു​പോ​യ ഉ​ത്സ​വ​കാ​ല​യ​ള​വി​ൽ പ്ര​തീ​ക്ഷി​ച്ച​​ത്ര വി​ല്പ​ന നേ​ടാ​നാ​കാ​ത്ത​തും ഇ​ള​വു​ക​ൾ ന​ല്കാ​ൻ ക​മ്പ​നി​ക​ളെ പ്രേ​രി​പ്പി​ച്ചു.

മാ​രു​തി സു​സു​കി​യു​ടെ ചെ​റു വാ​ഹ​ന​ങ്ങ​ളാ​യ ആ​ൾ​ട്ടോ 800, സെ​ലേ​റി​യോ, വാ​ഗ​ൺ ആ​ർ തു​ട​ങ്ങി​യ​വ​യ്ക്ക് 60,000-80,000 രൂ​പ​യും സി​യാ​സി​ന് 90,000 രൂ​പ വ​രെ​യും മ​റ്റു മോ​ഡ​ലു​ക​ൾ​ക്ക് 50,000 രൂ​പ വ​രെ​യും ഇ​ള​വ് ല​ഭി​ക്കും. 65,000-90,000 രൂ​പ​യാ​ണ് ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു ന​ല്കു​ന്ന ഇ​ള​വ്. ടാ​റ്റാ മോ​ട്ടോ​ഴ്സ് ആ​വ​ട്ടെ 39,000-93,000 രൂ​പ​യും ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര ബൊ​ലേ​റോ, സ്കോ​ർ​പി​യോ മോ​ഡ​ലു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 40,000 രൂ​പ, 84,000 രൂ​പ ഡി​സ്കൗ​ണ്ട് പ്ര​ഖ്യാ​പി​ച്ചു. കോം​പാ​സി​ന്‍റെ മി​ഡ് വേ​രി​യ​ന്‍റി​ൽ​നി​ന്ന് സൗ​ജ​ന്യ​മാ​യി അ​പ്ഗ്രേ​ഡ് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ് ജീ​പ് ന​ല്കു​ന്ന​ത്.


ഒൗ​ഡി മോ​ഡ​ലു​ക​ൾ​ക്ക് 5.5 ല​ക്ഷം രൂ​പ മു​ത​ൽ 7.4 ല​ക്ഷം രൂ​പ വ​രെ​യും ഹോ​ണ്ട കാ​ർ​സ് സൗ​ജ​ന്യ ഇ​ൻ​ഷ്വ​റ​ൻ​സും എ​ക്സ്ചേ​ഞ്ച് ബോ​ണ​സും പ്ര​ഖ്യാ​പി​ച്ചു. ടൊ​യോ​ട്ട​യും നി​ര​ക്കി​ള​വു​ക​ൾ ന​ല്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.