സിയാലിൽ ന​വീ​ക​രി​ച്ച ഒ​ന്നാം ടെ​ർ​മി​ന​ലി​ലെ അ​റൈ​വ​ൽ ഓ​പ്പ​റേ​ഷ​ൻ ഇ​ന്നു പ്ര​വ​ർ​ത്തനമാരംഭിക്കും
സിയാലിൽ ന​വീ​ക​രി​ച്ച ഒ​ന്നാം ടെ​ർ​മി​ന​ലി​ലെ അ​റൈ​വ​ൽ ഓ​പ്പ​റേ​ഷ​ൻ ഇ​ന്നു പ്ര​വ​ർ​ത്തനമാരംഭിക്കും
Wednesday, December 19, 2018 12:58 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​ച്ചി​​ൻ അ​​ന്താ​​രാ​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​(​​സി​​​യാ​​​ൽ)​​ലെ ന​​​വീ​​​ക​​​രി​​​ച്ച ഒ​​​ന്നാം ടെ​​​ർ​​​മി​​​ന​​​ലി​​​ലെ അ​​​റൈ​​​വ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഇ​​ന്ന് പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ക്കും. ന​​വീ​​ക​​രി​​ച്ച അ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ൽ ക​​​ഴി​​​ഞ്ഞ 12നാ​​ണ് ​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​ത്.

എ​​​ന്നാ​​​ൽ തു​​ട​​ർ​​ന്നും ടെ​​​ർ​​​മി​​​ന​​​ൽ ര​​​ണ്ടി​​​ൽ ത​​​ന്നെ​​​യാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര ഓ​​​പ്പ​​​റേ​​​ഷ​​​ൻ ന​​​ട​​​ന്നി​​രു​​ന്ന​​ത്. ഇ​​​തു മൂ​​​ന്നു​ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ടെ​​​ർ​​​മി​​​ന​​​ൽ ഒ​​​ന്നി​​​ലേ​​​ക്ക് മാ​​​റ്റാ​​​നാ​​​ണ് സി​​​യാ​​​ൽ പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടാം ഘ​​​ട്ട​​​മാ​​​യി പു​​​റ​​​പ്പെ​​​ട​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ ബോ​​​ർ​​​ഡിം​​​ഗ് ഗെ​​​യ്റ്റു​​​ക​​​ൾ നാ​​​ളെ മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന നി​​​ര​​​ത​​​മാ​​​കും. മൂ​​​ന്നാം ​ഘ​​​ട്ട​​​മാ​​​യി ചെ​​​ക്ക് ഇ​​​ൻ കൗ​​​ണ്ട​​​റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ മു​​​ത​​​ൽ ഈ ​​​മേ​​​ഖ​​​ല​​​യു​​​ടെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സി​​​ഐ​​​എ​​​സ്എ​​​ഫ് ഏ​​​റ്റെ​​​ടു​​​ത്തു.

ഇ​​ന്നു രാ​​​വി​​​ലെ 10ന് ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ നി​​​ന്നു​​​ള്ള ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​നം എ​​​ത്തു​​​ന്ന​​​തോ​​​ടെ പു​​​തി​​​യ ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ലെ അ​​​റൈ​​​വ​​​ൽ മേ​​​ഖ​​​ല​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​ത്തി​​നു തു​​ട​​ക്കം കു​​റി​​ക്കും. ഇ​​​തി​​​നു​​ശേ​​​ഷം ആ​​​ഭ്യ​​​ന്ത​​​ര ആ​​​ഗ​​​മ​​​ന യാ​​​ത്ര​​​ക്കാ​​​രെ​​​ല്ലാം ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ലൂ​​​ടെ​​​യാ​​​യി​​​രി​​​ക്കും പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ക.

ആ​​​ദ്യ​ പ​​​ടി​​​യാ​​​യി ഏ​​​ഴ് എ​​​യ്‌​​​റോ ബ്രി​​​ഡ്ജു​​​ക​​​ളി​​​ൽ നാ​​​ലെ​​​ണ്ണ​​​വും മൂ​​​ന്നു റി​​​മോ​​​ട്ട് ഗെ​​​യ്റ്റു​​​ക​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ക്കും. എ​​​യ്‌​​​റോ ബ്രി​​​ഡ്ജ് ഘ​​​ടി​​​പ്പി​​​ക്കാ​​​നാ​​​വാ​​​ത്ത ചെ​​​റി​​​യ വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ വി​​​മാ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് ഇ​​​റ​​​ങ്ങി ബ​​​സ് മാ​​​ർ​​​ഗം റി​​​മോ​​​ട്ട് ഗെ​​​യി​​​റ്റി​​​ലെ​​​ത്തി അ​​​റൈ​​​വ​​​ൽ ഭാ​​​ഗ​​​ത്തെ​​​ത്തും. പു​​​തി​​​യ ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ൽ നേ​​​ര​​​ത്തെ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രു​​​ന്ന എ​​​ക്സ്റേ യ​​​ന്ത്ര​​​ങ്ങ​​​ൾ പ്ര​​​ള​​​യ​​​ത്തി​​​ൽ ന​​​ശി​​​ച്ച​​​തി​​​നാ​​​ൽ പു​​​തി​​​യ​​​വ ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്.


അ​​​തു​​​കൊ​​​ണ്ട് പു​​​റ​​​പ്പെ​​​ട​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗം നി​​​ല​​​വി​​​ലെ ടെ​​​ർ​​​മി​​​ന​​​ൽ ര​​​ണ്ടി​​​ൽ ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. ഇ​​​വി​​​ടെ ചെ​​​ക്ക് ഇ​​​ൻ, സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷം പ്ര​​​ത്യേ​​​കം സ​​​ജ്ജ​​​മാ​​​ക്കി​​​യ ഇ​​​ട​​​നാ​​​ഴി​​​യി​​​ലൂ​​​ടെ യാ​​​ത്ര​​​ക്കാ​​​രെ ടെ​​​ർ​​​മി​​​ന​​​ൽ ഒ​​​ന്നി​​​ന്‍റെ സെ​​​ക്യൂ​​​രി​​​റ്റി ഹോ​​​ൾ​​​ഡിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ എ​​​ത്തി​​​ക്കും. ഇ​​​വി​​​ടെ​​നി​​​ന്ന് എ​​​യ്‌​​​റോ ബ്രി​​​ഡ്ജി​​​ലൂ​​​ടെ വി​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് ക​​​യ​​​റാ​​​വു​​​ന്ന​​​താ​​​ണ്.

പു​​​തി​​​യ ടെ​​​ർ​​​മി​​​ന​​​ലി​​​ലെ എ​​​ക്സ്റേ യ​​​ന്ത്ര​​​ങ്ങ​​​ൾ ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തു​​​വ​​​രെ പു​​​റ​​​പ്പെ​​​ട​​​ൽ യാ​​​ത്ര​​​ക്കാ​​​ർ ടെ​​​ർ​​​മി​​​ന​​​ൽ ര​​​ണ്ടി​​​ൽ ത​​​ന്നെ​​​യാ​​​ണ് എ​​​ത്തേ​​​ണ്ട​​​ത്. ടെ​​​ർ​​​മി​​​ന​​​ൽ ഒ​​​ന്നി​​​ലെ പു​​​റ​​​പ്പെ​​​ട​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഹോ​​​ൾ​​​ഡിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ ക​​​ട​​​ക​​​ൾ, ലോ​​​ഞ്ചു​​​ക​​​ൾ, ബാ​​​ർ, ക​​​ഫ​​​റ്റേ​​​രി​​​യ​​​ക​​​ൾ, ഹോ​​​ട്ട​​​ലു​​​ക​​​ൾ എ​​​ന്നി​​​വ ഭൂ​​​രി​​​ഭാ​​​ഗ​​​വും നാ​​​ളെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു തു​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.