ഭാര്യ പിരിയുന്പോൾ ആമസോൺ മേധാവിക്കു വൻ നഷ്ടം
ഭാര്യ പിരിയുന്പോൾ  ആമസോൺ മേധാവിക്കു വൻ നഷ്ടം
Thursday, January 10, 2019 10:34 PM IST
സി​യാ​റ്റി​ൽ: ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്പ​ന്ന​ന്‍റെ ഭാ​ര്യ ഇ​നി ഏ​റ്റ​വും സ​ന്പ​ന്ന സ്ത്രീ​യാ​കും. ഓ​ൺ​ലൈ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ ആ​മ​സോ​ണി​ന്‍റെ സ്ഥാ​പ​ക​നും മേ​ധാ​വി​യു​മാ​യ ജെ​ഫ് ബെ​സോ​സി​ന്‍റെ ഭാ​ര്യ വി​വാ​ഹ​മോ​ച​നം വ​ഴി​യാ​ണ് ഈ ​നേ​ട്ട​മു​ണ്ടാ​ക്കു​ന്ന​ത്. ബെ​സോ​സി​ന്‍റെ സ​ന്പാ​ദ്യ​മാ​യ 13,700 കോ​ടി ഡോ​ള​റി​ന്‍റെ (9.64 ല​ക്ഷം കോ​ടി രൂ​പ) പ​കു​തി ഭാ​ര്യ മാ​ക്കെ​ൻ​സീ​ക്കു ല​ഭി​ച്ചേ​ക്കും എ​ന്നു പ​ല​രും ക​രു​തു​ന്നു. എ​ന്നാ​ൽ, സ്വ​ത്തു വീ​തം വ​യ്പി​നെ​പ്പ​റ്റി ഇ​രു​വ​രും വി​വാ​ഹ​മോ​ച​ന പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല.

1993ൽ ​വി​വാ​ഹി​ത​രാ​യ ഇ​വ​ർ ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​മ​സോ​ൺ തു​ട​ങ്ങി. പേ​രെ​ടു​ത്ത നോ​വ​ലി​സ്റ്റാ​ണു മാ​ക്കെ​ൻ​സീ. 54 വ​യ​സു​ള്ള ബെ​സോ​സി​ന്‍റെ​യും 48 വ​യ​സു​ള്ള മാ​ക്കെ​ൻ​സീ​യു​ടെ​യും ദാ​ന്പ​ത്യ​ത്തി​ൽ നാ​ലു മ​ക്ക​ളാ​ണു​ള്ള​ത്. ബെ​സോ​സി​നു സ​ന്പ​ത്തി​ലു​ള്ള ഒ​ന്നാം​സ്ഥാ​ന​വും ന​ഷ്ട​പ്പെ​ട്ടേ​ക്കും.


ബെ​സോ​സി​ന്‍റെ സ്വ​ത്തി​ൽ പ​കു​തി (6,900 കോ​ടി ഡോ​ള​ർ) ല​ഭി​ച്ചാ​ൽ ഇ​പ്പോ​ൾ ലോ​ക​ത്തി​ലെ അ​തി സ​ന്പ​ന്ന​യാ​യ ഫ്രാ​ൻ​സ്വാ ബെ​റ്റ​ൻകോ​ർ​ട്ട് മെ​യേ​ഴ്സി​നെ​ക്കാ​ൾ വ​ള​രെ മു​ന്നി​ലാ​കും മാ​ക്കെ​ൻ​സീ. ല്ഓറി​യ​ൽ ഉ​ട​മ​യാ​യ മെ​യേ​ഴ്സി​ന്‍റെ സ്വ​ത്ത് 4,560 കോ​ടി ഡോ​ള​റാ​ണ്.

ആ​മ​സോ​ൺ ക​ന്പ​നി​യു​ടെ 16 ശ​ത​മാ​നം ഓ​ഹ​രി ബെ​സോ​സി​നാ​ണ്. വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ് പ​ത്ര​വും ബ്ലൂ ​ഒ​റി​ജി​ൻ എ​ന്ന ക​ന്പ​നി​യും ബെ​സോ​സി​ന്‍റേ​താ​ണ്. ലോ​റേ​ൻ സാ​ഞ്ചെ​സ് എ​ന്ന മു​ൻ ടി​വി അ​വ​താ​ര​ക​യു​മാ​യി ബെ​സോ​സ് അ​ടു​പ്പ​ത്തി​ലാ​യ​താ​ണു വി​വാ​ഹ​മോ​ച​ന കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.