വിദേശനാണ്യ ശേഖരം കൂടി
Saturday, January 12, 2019 12:16 AM IST
മുംബൈ: റിസർവ് ബാങ്കിന്റെ വിദേശ നാണ്യശേഖരം ഗണ്യമായി വർധിച്ചു. ജനുവരി നാലിന് അവസാനിച്ച ആഴ്ചയിൽ 268.03 കോടി ഡോളർ ശേഖരത്തിൽ കൂടി. ഇതോടെ ശേഖരം 39,608.46 കോടി ഡോളർ ആയി.
സമീപ ആഴ്ചകളിലെ ഏറ്റവും വലിയ വർധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതിൽ സിംഹഭാഗവും വിദേശ കറൻസിയിലുള്ള ആസ്തിവർധനയാണ്.