ലോയൽറ്റി പ്രോ​ഗ്രാ​മു​മാ​യി ഐ​സി​ഐ​സി​ഐ ബാ​ങ്ക്
ലോയൽറ്റി പ്രോ​ഗ്രാ​മു​മാ​യി ഐ​സി​ഐ​സി​ഐ ബാ​ങ്ക്
Saturday, January 12, 2019 12:16 AM IST
കൊ​​​ച്ചി: ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കി​​​ന്‍റെ ഫ്ലാ​​​ഗ്ഷി​​​പ് റെ​​​മി​​​റ്റ​​​ൻ​​​സ് സ​​​ർ​​​വീ​​​സാ​​​യ മ​​​ണി 2 ഇ​​​ന്ത്യ(എം2​​​ഐ)​​​യു​​​ടെ അ​​​മേ​​​രി​​​ക്ക​​​യി​​​ലു​​​ള്ള ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ലോ​​​യ​​​ൽ​​​റ്റി പ്രോ​​​ഗ്രാം ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു പ​​​ണം അ​​​യ​​​യ്ക്കു​​​ന്ന ഉ​​​പയോക്താ​​​ക്ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ഫോ​​​റ​​​ക്സ് റേ​​​റ്റ് ന​​​ല്​​​കു​​​ന്ന എം2​​​ഐ റി​​​വാ​​​ർ​​​ഡ്സും ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് പ്ര​​​ഖ്യാ​​​പി​​​ച്ചു.

റെ​​​മി​​​റ്റ​​​ൻ​​​സു​​​ക​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക​​​മാ​​​യി ലോ​​​യ​​​ൽ​​​റ്റി പ്രോ​​​ഗ്രാം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ആ​​​ദ്യ​​​ത്തെ ബാ​​​ങ്കാ​​​ണ് ഐ​​​സി​​​ഐ​​​സി​​​ഐ.​ റെ​​​മി​​​റ്റ​​​ൻ​​​സ് രം​​​ഗ​​​ത്തു മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ഐ​​​സി​​​ഐ​​​സി​​​ഐ കാ​​​ഴ്ച​​​വ​​യ്ക്കു​​​ന്ന​​​തെ​​​ന്നും ഓ​​​രോ ഇ​​​ട​​​പാ​​​ട് ന​​​ട​​​ത്തു​​​ന്ന സ​​​മ​​​യ​​​ത്തും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു റി​​​വാ​​​ർ​​​ഡു​​​ക​​​ൾ ല​​​ഭി​​​ക്കു​​​മെ​​​ന്നും ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ വി​​​ജ​​​യ് ച​​​ന്ദോ​​​ക്ക് പ​​​റ​​​ഞ്ഞു.​


അ​​​യ​​​യ്ക്കു​​​ന്ന പ​​​ണ​​​ത്തി​​​ന്‍റെ മൂ​​​ല്യം, ഇ​​​ട​​​പാ​​​ടു​​​ക​​​ൾ എ​​​ന്നി​​​വ അ​​​നു​​​സ​​​രി​​​ച്ച് ബ്ലൂ, ​​​സി​​​ൽ​​​വ​​​ർ, ഗോ​​​ൾ​​​ഡ്, പ്ലാ​​​റ്റി​​​നം എ​​​ന്നി​​​ങ്ങ​​​നെ എം2​​​ഐ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ തി​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ബ്ലൂ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് എം2​​​ഐ റി​​​വാ​​​ർ​​​ഡ്സ് പ്രോ​​​ഗ്രാം തു​​​ട​​​ങ്ങു​​​ന്ന​​​ത്. പി​​​ന്നീ​​​ട് ന​​​ട​​​ത്തു​​​ന്ന ഇ​​​ട​​​പാ​​​ടു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്കു മാ​​​റാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.