മാരുതി ബലേനോയുടെ ടൊയോട്ട പതിപ്പ് ഈ വർഷം അവസാനത്തോടെ
Monday, January 14, 2019 10:27 PM IST
ന്യൂ​ഡ​ൽ​ഹി: വി​പ​ണി​യി​ൽ മു​ന്നേ​റു​ന്ന മാ​രു​തി​യു​ടെ പ്രീ​മി​യം ഹാ​ച്ച്ബാ​ക്ക് മോ​ഡ​ൽ ബ​ലേ​നോ​യു​ടെ ടൊ​യോ​ട്ടാ മോ​ഡ​ൽ ഈ ​വ​ർ​ഷം അ​വ​സാ​നം വി​പ​ണി​യി​ലെ​ത്തും. മാ​രു​തി സു​സു​കി ഇ​ന്ത്യ -ടൊ​യോ​ട്ടാ കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ഴ്സ് സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ബ​ലേ​നോ​യു​ടെ പ്ര​ത്യേ​ക പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ നി​ര​ത്തി​ലു​ള്ള ബ​ലേ​നോ​യി​ൽ ടൊ​യോ​ട്ട​യു​ടെ ഫീ​ച്ച​റു​ക​ളും പ്ര​ത്യേ​ക​ത​ക​ളും ഉ​ൾ​പ്പെ​ടു​ത്തും.

2018 മാ​ർ​ച്ചി​ൽ ഇ​രു ക​മ്പ​നി​ക​ളും ഹൈ​ബ്രി​ഡ്, മ​റ്റു മോ​ഡ​ലു​ക​ൾ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ പു​റ​ത്തി​റ​ക്കു​മെ​ന്ന ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ മാ​രു​തി ബ​ലേ​നോ, കോം​പാ​ക്ട് എ​സ്‌‍‌​യു​വി​യാ​യ ബ്രെ​സ എ​ന്നി​വ ടൊ​യോ​ട്ട​യ്ക്കും ടൊ​യോ​ട്ട​യു​ടെ കൊ​റോ​ള ഹൈ​ബ്രി​ഡ് മാ​രു​തി​ക്കും കൈ​മാ​റും. ഇ​തു​കൂ​ടാ​ടെ മാ​രു​തി സു​സു​കി ഡി​സൈ​ൻ ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ ടൊ​യോ​ട്ട കി​ർ​ലോ​സ്ക​റി​ന്‍റെ പ്ലാ​ന്‍റി​ൽ നി​ർ​മി​ക്കു​ക​യും ര​ണ്ടു ക​മ്പ​നി​ക​ളു​ടെയും ഡീ​ല​ർ​ഷി​പ്പു​ക​ൾ വ​ഴി വി​ത​ര​ണ​ത്തി​നെ​ത്തു​ക​യും ചെ​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.