വാഹന വില്പനയിൽ മാന്ദ്യം
വാഹന വില്പനയിൽ മാന്ദ്യം
Monday, January 14, 2019 10:27 PM IST
മും​ബൈ: യാ​ത്രാ​വാ​ഹ​ന വി​ല്പ​ന ഡി​സം​ബ​റി​ലും താ​ണു. ആ​റു​ മാ​സ​ത്തി​നി​ടെ അ​ഞ്ചു​ മാ​സ​വും യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന താ​ഴു​ക​യാ​ണു ചെ​യ്ത​ത്. സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സി(​സി​യാം)​ന്‍റെ ക​ണ​ക്കു​ക​ളി​ലാ​ണ് ഈ ​വി​വ​രം.

ഡി​സം​ബ​റി​ലെ മൊ​ത്തം യാ​ത്രാ​വാ​ഹ​ന വി​ല്പ​ന 2,38,692 എ​ണ്ണ​മാ​യി​രു​ന്നു. ത​ലേ ഡി​സം​ബ​റി​ൽ 2,39,723 എ​ണ്ണം വി​റ്റി​രു​ന്നു. കാ​ർ വി​ല്പ​ന 1,58,338ൽനി​ന്ന് 1,55,159 ആ​യി കു​റ​ഞ്ഞു.

ന​വം​ബ​റി​ൽ യാ​ത്രാ​വാ​ഹ​ന വി​ല്പ​ന 3.43 ശ​ത​മാ​നം താ​ണി​രു​ന്നു. ഒ​ക്‌​ടോ​ബ​റി​ലാ​ണ് ചെ​റി​യ ഉ​യ​ർ​ച്ച (1.55 ശ​ത​മാ​നം) കാ​ണി​ച്ച​ത്. ജൂ​ലൈ​യി​ൽ 2.61 ശ​ത​മാ​നം, ഓ​ഗ​സ്റ്റി​ൽ 2.46 ശ​ത​മാ​നം, സെ​പ്റ്റം​ബ​റി​ൽ 5.61 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ കു​റ​ഞ്ഞു.

ഉ​ത്സ​വ​സീ​സ​ണി​ൽ വി​ല്പ​ന മോ​ശ​മാ​യ​ത് ക​ന്പ​നി​ക​ൾ​ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​യി. ഡീ​ല​ർ​മാ​രു​ടെ പ​ക്ക​ൽ സ്റ്റോ​ക്ക് കൂ​ടു​ത​ലാ​യ​തി​നാ​ൽ ഫാ​ക്‌​ട​റി​ക​ളി​ൽ​നി​ന്നു വാ​ഹ​നം അ​യ​യ്ക്കു​ന്ന​തു കു​റ​ച്ചു.


ഉ​യ​ർ​ന്ന ഇ​ന്ധ​ന​വി​ല, വാ​യ്പാ​ല​ഭ്യ​ത​യി​ലെ കു​റ​വ് എ​ന്നി​വ​യാ​ണ് വി​ല്പ​ന കു​റ​യാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

2019ൽ ​വി​ല്പ​ന മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണു സി​യാം പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ വ​ധേ​ര പ​റ​യു​ന്ന​ത്. 2020ൽ ​ബി​എ​സ്-6 നി​ബ​ന്ധ​ന ന​ട​പ്പി​ൽ​വ​രു​ന്ന​തി​നാ​ൽ ഇ​ക്കൊ​ല്ലം വാ​ങ്ങ​ലി​നു തി​ര​ക്കേ​റും.

2018ൽ ​മൊ​ത്തം 33,94,756 യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ വി​റ്റു. 2017ൽ ​ഇ​ത് 32,30,614 ആ​യി​രു​ന്നു.
ഡി​സം​ബ​റി​ൽ മാ​രു​തി​ക്ക് 1.5 ശ​ത​മാ​ന​വും ഹ്യൂ​ണ്ടാ​യി​ക്ക് 4.82 ശ​ത​മാ​ന​വും വി​ല്പന വ​ർ​ധി​ച്ചു. മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര, ടാ​റ്റാ മോ​ട്ടോ​ഴ്സ് എ​ന്നി​വ​യ്ക്കു വി​ല്പ​ന കു​റ​ഞ്ഞു.

ഡി​സം​ബ​റി​ൽ ടൂ​വീ​ല​ർ വി​ല്പ​ന 2.23 ശ​ത​മാ​നം കു​റ​ഞ്ഞു. 12,87,766ൽനി​ന്ന് 12,59,026ലേ​ക്ക്.
വാ​ണി​ജ്യ​വാ​ഹ​ന വി​ല്പ​ന ഡി​സം​ബ​റി​ൽ 7.8 ശ​ത​മാ​നം കു​റ​ഞ്ഞ് 75,984 എ​ണ്ണ​മാ​യി. ഡി​സം​ബ​റി​ലെ മൊ​ത്തം വാ​ഹ​ന വി​ല്പ​ന 16,66,878ൽനി​ന്ന് 2.97 ശ​ത​മാ​നം താ​ണ് 16,17,356 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.