സൗന്ദര്യവർധക ഉത്പന്നശ്രേണി വിപുലീകരിച്ച് കവിൻകെയർ
സൗന്ദര്യവർധക ഉത്പന്നശ്രേണി വിപുലീകരിച്ച് കവിൻകെയർ
Tuesday, January 15, 2019 10:55 PM IST
ചെ​ന്നൈ: ത​ങ്ങ​ളു​ടെ പ്ര​ധാ​ന സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ​ന്ന​മാ​യ ഫെ​യ​റെ​വ​റി​നെ പു​തി​യ രൂ​പ​ത്തി​ൽ വീ​ണ്ടും വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ക​വി​ൻ​കെ​യ​ർ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നൊ​പ്പം ഫെ​യ​റെ​വ​ർ നെ​ക്സ്റ്റ് എ​ന്ന പു​തി​യ ഉ​ത്പ​ന്നം​കൂ​ടി അ​വ​ത​രി​പ്പി​ച്ച് സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ​ന്ന​ശ്രേണി വി​പു​ലീ​ക​രി​ക്കും. ഇ​തി​ലൂ​ടെ രാ​ജ്യ​ത്തെ 3000 കോ​ടി രൂ​പ വ​രു​ന്ന സൗ​ന്ദ​ര്യ​വ​ർ​ധക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മാ​ർ​ക്ക​റ്റി​ൽ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ഉ​റ​പ്പി​ക്കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​കൃ​തി​ദ​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​പ​യോ​ക്താ​ക്താ​ക്ക​ൾ​ഏ​റെ പ്രാ​ധാ​ന്യം ന​ല്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ​യി​ലും ഈ ​പ്ര​വ​ണ​ത ഏ​റി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​കൃ​തി​ദ​ത്ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക കൂ​ട്ടി​ലൂ​ടെ ഉ​രു​ത്തി​രി​ച്ചെ​ടു​ത്ത ഫോ​ർ​മു​ലേ​ഷ​നു​ക​ളാ​ണ് ഓ​രോ ഉ​ത്പ​ന്ന​ത്തി​ലു​മു​ള്ള​തെ​ന്ന് ക​വി​ൻ​കെ​യ​ർ ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ വേ​ങ്ക​ടേ​ഷ് വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.


പു​ന​ര​വ​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്രാ​ൻ​ഡ് ലോ​ഗോ​യി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. മു​ന്പു​ണ്ടാ​യി​രു​ന്ന പി​ങ്ക് നി​റ​ത്തി​ൽ​നി​ന്ന് ലോ​ഗോ ഉ​റ​ച്ച വ്യ​ക്തി​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ചു​വ​പ്പി​ലേ​ക്കു മാ​റി. പ​തി​യ രൂ​പ​ത്തി​ലും ഫോ​ർ​മു​ലേ​ഷ​നി​ലും എ​ത്തു​ന്ന ഫെ​യ​റെ​വ​ർ ശ്രേ​ണി​യി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ എ​ട്ടു രൂ​പ മു​ത​ൽ എ​ല്ലാ റീ‌​ടെ​യ്ൽ, ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.