വിവരങ്ങൾ ചോർത്തിയിട്ടില്ല: വാവേ സ്ഥാപകൻ
വിവരങ്ങൾ ചോർത്തിയിട്ടില്ല: വാവേ സ്ഥാപകൻ
Tuesday, January 15, 2019 10:55 PM IST
ബെ​യ്ജിം​ഗ്: വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്നു​വെ​ന്ന അ​മേ​രി​ക്ക​യു​ടെ ആ​രോ​പ​ണ​ത്തി​നെ​തി​രേ വാ​വേ ടെ​ക്നോ​ള​ജീ​സ് സ്ഥാ​പ​ക​ൻ റെ​ൻ ഷെം​ഗ്ഫി രം​ഗ​ത്ത്. വാ​വേ​യ്ക്കെ​തി​രേ ഉ​യ​ർ​ന്നു​വ​ന്ന വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കെ​തി​രേ ആ​ദ്യ​മാ​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം എ​ക്വി​പ്മെ​ന്‍റ് വി​ത​ര​ണ​ക്കാ​രാ​യ വാ​വേ അ​തി​ലൂ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്നു​വെ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണം.

മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ചൈ​നീ​സ് സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം അ​ടു​ത്തി​ടെ ശ​ക്ത​മാ​യ​തോ​ടെ മൂ​ന്നു പ​തി​റ്റാ​ണ്ടി​ന്‍റെ പാ​ര​ന്പ​ര്യ​മു​ള്ള വാ​വേ​യു​ടെ നി​ല​നി​ൽ​പ്പുത​ന്നെ അ​വ​താ​ള​ത്തി​ലാ​യി. കൂ​ടാ​തെ റെ​ന്നി​ന്‍റെ മൂ​ത്ത മ​ക​ളും വാ​വേ​യു​ടെ ധ​ന​കാ​ര്യ മേ​ധാ​വി​യു​മാ​യ മം​ഗ് വാ​ൻ​ഷൂ കാ​ന​ഡ​യി​ൽ​വ​ച്ച് അ​റ​സ്റ്റി​ലാ​യി. ഇ​റാ​ൻ ഉ​പ​രോ​ധം ത​ട​യാ​ൻ വ​ഴി​വി​ട്ടു ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​മാ​ണ് അ​മേ​രി​ക്ക മെം​ഗി​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.


ഞാ​ൻ എ​ന്‍റെ രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ന്നു, ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ പി​ന്തു​ണ​യ്ക്കു​ന്നു... എ​ന്നു​ക​രു​തി ലോ​ക​ത്തി​നു ഹാ​നി​ക​ര​മാ​യി​ട്ടു​ള്ള ഒ​ന്നും ഞാ​ൻ ചെ​യ്യി​ല്ല എ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ല്കി​യ പ്ര​ത്യേ​ക മു​ഖാ​മു​ഖ​ത്തി​ൽ എ​ഴു​പ​ത്തി​നാ​ലു​കാ​ര​നാ​യ റെ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ പൊ​തു​വെ താ​ത്പ​ര്യ​പ്പെ​ടാ​ത്ത അ​ദ്ദേ​ഹം ഇ​ത്ര​യും കാ​ല​ത്തി​നി​ടെ മൂ​ന്നു ത​വ​ണ മാ​ത്ര​മാ​ണ് വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്പ് 2015ലാ​യി​രു​ന്നു വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ച്ച​ത്. ത​ന്‍റെ രാ​ഷ്‌​ട്രീ​യ ചി​ന്താ​ഗ​തി​യെ വാ​വേ​യു​ടെ ബി​സി​ന​സു​മാ​യി കൂ​ട്ടി​ക്ക​ല​ർ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.