കാർ ഹാക്ക് ചെയ്യൂ... സമ്മാനം നേടൂ...
കാർ ഹാക്ക് ചെയ്യൂ...  സമ്മാനം നേടൂ...
Wednesday, January 16, 2019 11:28 PM IST
വാ​ഹ​ന​പ്രേ​മി​ക​ളെ​യും ടെ​ക് വി​ദ​ഗ്ധ​രെ​യും ആ​ക​ർ​ഷി​ക്കാ​നാ​യി ഒ​രു ഹാ​ക്കിം​ഗ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു. ടെ​സ്‌​ല മോ​ഡ​ൽ 3 കാ​റി​ന്‍റെ സാ​ങ്കേ​തി​ക​വി​ദ്യ ഹാ​ക്ക് ചെ​യ്ത് സു​ര​ക്ഷാ​പാ​ളി​ച്ച ക​ണ്ടെ​ത്തു​ക​യാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു മു​ന്നി​ലു​ള്ള ക​ട​ന്പ. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് ഹാ​ക്ക​ർ​മാ​രെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നാ​യി ആ​കെ 10 ല​ക്ഷം ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 7.10 കോ​ടി രൂ​പ) ഇ​നാം ആ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ല​ക്‌​ട്രി​ക് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ടെ​സ്‌​ല​യു​ടെ പി​ന്തു​ണ​യോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​ണ്‍2​ഓ​ണ്‍ ഹാ​ക്കിം​ഗ് മ​ത്സ​ര​ത്തി​ലൂ​ടെ ഗ​വേ​ഷ​ക​ർ​ക്ക് 35,000 ഡോ​ള​ർ മു​ത​ൽ 2.5 ല​ക്ഷം ഡോ​ള​ർ വ​രെ വ്യ​ക്തി​ഗ​ത​മാ​യി സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യും. ക​ണ്ടെ​ത്തേ​ണ്ട​ത് ഒ​ന്നു​മാ​ത്രം മോ​ഡ​ൽ 3 വാ​ഹ​ന​ത്തി​ലെ സോ​ഫ്റ്റ്‌​വേ​റി​ലു​ള്ള ത​ക​രാ​ർ.


ഒ​പ്പം ആ​ദ്യ വി​ജ​യി​ക്ക് ടെ​സ്‌​ല മോ​ഡ​ൽ 3 കാ​റും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മാ​ത്ര​മ​ല്ല ടെ​സ്‌​ല‌​യു​ടെ വെ​ബ്സൈ​റ്റി​ൽ ടെ​സ്‌​ല സെ​ക്യൂ​രി​റ്റി റി​സേ​ർ​ച്ച​ർ ഹാ​ൾ ഓ​ഫ് ഫെ​യിം എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും.

സോ​ഫ്റ്റ്‌​വേ​റു​ക​ളി​ലെ സു​ര​ക്ഷാ പാ​ളി​ച്ച​ക​ൾ ക​ണ്ടെ​ത്തു​ന്ന ഗ​വേ​ഷ​ണ​മേ​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2007 മു​ത​ലാ​ണ് പൊ​ണ്‍3​ഓ​ണ്‍ മ​ത്സ​രം ആ​രം​ഭി​ച്ച​തെ​ന്ന് സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​മാ​യ ട്രെ​ൻ​ഡ് മൈ​ക്രോ​യു​ടെ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ ബ്ര​യാ​ൻ ഗോ​റെ​ൻ​സ് പ​റ​ഞ്ഞു.

2013ൽ 13 ​ഗ​വേ​ഷ​ക​ർ പൊ​ണ്‍2​ഓ​ണ്‍ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​പ്പോ​ൾ 2014ൽ ​ഏ​ഴും 2016ൽ ​ര​ണ്ടു പേ​രു​മാ​ണ് വി​ജ​യി​ക​ളാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് ടെ​സ്‌ല​യു​ടെ സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.