ആദായനികുതി ഇ-ഫയലിംഗ് പരിശോധന ഇനി ഒറ്റ ദിവസം
Wednesday, January 16, 2019 11:28 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ദാ​​​യ നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ സം​​​യോ​​​ജി​​​ത ഇ-​​​ഫ​​​യ​​​ലിം​​​ഗും ര​​​ണ്ടാ​​​മ​​​ത്തെ കേ​​​ന്ദ്രീ​​​കൃ​​​ത പ്രോ​​​സ​​​സിം​​​ഗ് കേ​​​ന്ദ്ര​​​വും (സി​​​പി​​​സി 2.0) പ​​​ദ്ധ​​​തി​​​ക്ക് 4242 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് അ​​​നു​​​വ​​​ദി​​​ച്ചു. നി​​​ല​​​വി​​​ലു​​​ള്ള കേ​​​ന്ദ്രീ​​​കൃ​​​ത പ്രോ​​​സ​​​സിം​​​ഗ് കേ​​​ന്ദ്ര​​​ത്തി​​​ന് 1,482 കോ​​​ടി​​​യും അ​​​നു​​​വ​​​ദി​​​ച്ചു.

ആ​​​ദാ​​​യ നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ളു​​​ടെ ഇ-​​ഫ​​​യ​​​ലിം​​​ഗും പ​​​രി​​​ശോ​​​ധ​​​ന​​​യും റീ​​​ഫ​​​ണ്ട് ന​​​ല്ക​​​ലും സു​​​ഗ​​​മ​​​വും ത്വ​​​രി​​​ത​​​വു​​​മാ​​​ക്കാ​​​നാ​​​ണ് പുതിയ കേ​​​ന്ദ്രീ​​​കൃ​​​ത പ​​​രി​​​ശോ​​​ധ​​​നാ കേ​​​ന്ദ്രം തു​​​ട​​​ങ്ങു​​​ന്ന​​​ത്.


ഇ​ൻ​ഫോ​സി​സ് ടെ​ക്നോ​ള​ജീ​സാ​ണു സി​പി​സി 2.0 ന​ട​പ്പാ​ക്കു​ക. ഇ​പ്പോ​ൾ 63 ദി​വ​സ​മാ​ണ് ഇ- ​റി​ട്ടേ​ൺ പ​രി​ശോ​ധ​ന​യ്ക്കു വേ​ണ്ടി​വ​രു​ന്ന​ത്. ഇ​ത് ഒ​റ്റ ദി​വ​സ​മാ​യി കു​റ​യ്ക്കാ​ൻ പു​തി​യ സം​വി​ധാ​നം സ​ഹാ​യി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.