ധ​ന​ല​ക്ഷ്മി ബാ​ങ്ക് അ​റ്റാ​ദാ​യം 16.89 കോ​ടി
Friday, January 18, 2019 10:36 PM IST
തൃ​​​ശൂ​​​ർ: ഡി​​​സം​​​ബ​​​ർ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കിന് 16.89 കോ​​​ടി രൂപ അ​​​റ്റാ​​​ദാ​​​യം. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 21.74 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. അ​​​റ്റ​​​പ​​​ലി​​​ശ മാ​​​ർ​​​ജി​​​ൻ 2.89ൽനിന്ന് 2.97 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു.

ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം 27 കോ​​​ടി രൂ​​​പയിൽനിന്ന് 37 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി 174 കോ​​​ടി രൂ​​​പ​​​യാ​​​ണ് (2.93%). മൊ​​​ത്ത നി​​​ഷ്ക്രി​​​യ ആ​​​സ്തി 508 കോ​​​ടി രൂ​​​പ​​​യും.

തൃ​​​ശൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​താ അ​​​നു​​​പാ​​​തം 13.52 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​ത് 11.50 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു.

2018 ഡി​​​സം​​​ബ​​​റി​​​ൽ വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്ക് 10.46 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നും 10.53 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.