റെയിൽവേയിൽ റണ്ണിംഗ് അലവൻസ് ഇരട്ടിയിലേറെയാക്കി
Friday, January 18, 2019 10:36 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: റെ​​​യി​​​ൽ​​​വേ​​​യി​​​ലെ ലോ​​​ക്കോ റ​​​ണ്ണിം​​​ഗ് സ്റ്റാ​​​ഫി​​​ന്‍റെ റ​​​ണ്ണിം​​​ഗ് അ​​​ല​​​വ​​​ൻ​​​സ് ഇ​​​ര​​​ട്ടി​​​യി​​​ലേ​​​റെ​​​യാ​​​ക്കി. ലോ​​​ക്കോ ഡ്രൈ​​​വ​​​ർ​​​മാ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ്രൈ​​​വ​​​ർ​​​മാ​​​ർ, ഗാ​​​ർ​​​ഡു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ റ​​​ണ്ണിം​​​ഗ് അ​​​ല​​​വ​​​ൻ​​​സ് 100 കി​​​ലോമീ​​​റ്റി​​​ന് 255 രൂ​​​പ​​​യി​​​ൽ​​നി​​​ന്ന് 520 രൂ​​​പ​​​യാ​​​ക്കി. ഒ​​​രു വ​​​ർ​​​ഷം 1,225 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക​​​ച്ചെ​​​ല​​​വു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണു തീ​​​രു​​​മാ​​​നം. 2017 ജൂ​​​ലൈ ഒ​​​ന്നു​ മു​​​ത​​​ൽ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ​​​യാ​​​ണു വ​​​ർ​​​ധ​​​ന. കു​​​ടി​​​ശി​​​ക​​​യാ​​​യി 4,500 കോ​​​ടി രൂ​​​പ ന​​​ല്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.