ഫ്രീ ​വൈ​ഫൈ ഹാ​ക്ക​ർ​മാ​രു​ടെ ത​ന്ത്രം; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്
Tuesday, January 22, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ഫ്രീ ​വൈ​ഫൈ ഹാ​ക്ക​ർ​മാ​രു​ടെ ത​ന്ത്ര​മാ​കാ​മെ​ന്ന് കേ​ര​ള പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ എ​ഴു​തി​യ കു​റി​പ്പി​ലാ​ണ് പോ​ലീ​സ് ഈ ​വി​വ​രം പ​ങ്കു​വ​യ്ക്കു​ന്ന​ത്.

വൈ​ഫൈ ഫ്രീ ​എ​ന്നു ക​ണ്ട് ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യാ​ൽ നി​ങ്ങ​ളു​ടെ ഫോ​ണി​ലെ​യോ കം​പ്യൂ​ട്ട​റി​ലെ​യോ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്ത​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. വൈ​ഫൈ ദാ​താ​വി​നു അ​വ​രു​ടെ വൈ​ഫൈ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ലേ​ക്ക് ഉ​ട​മ​സ്ഥ​ന്‍റെ അ​നു​മ​തി കൂ​ടാ​തെ ക​ട​ന്നു ക​യ​റാ​നാ​കു​മെ​ന്നും പോ​സ്റ്റി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.