മെഹുൽ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു
മെഹുൽ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു
Tuesday, January 22, 2019 12:28 AM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്തു തി​രി​ച്ച​ട​യ്ക്കാ​തെ രാ​ജ്യം വി​ട്ട മെ​ഹു​ൽ ചോ​സ്കി ഇ​ന്ത്യ​ൻ പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ചു. ആ​ന്‍റി​ഗ്വ​യി​ൽ പൗ​ര​ത്വം നേ​ടി​യ ചോ​ക്സി ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് തി​രി​കെ ന​ൽ​കി​യ​താ​യാ​ണു വി​വ​രം. മെ​ഹു​ൽ ചോ​ക്സി​യും അ​ന​ന്ത​ര​വ​ൻ നീ​ര​വ് മോ​ദി​യും രാ​ജ്യം വി​ട്ട് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ഴാ​ണ് ഇ​യാ​ൾ ഇ​ന്ത്യ​ൻ പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ച​ത്.

ക​രീ​ബി​യ​ൻ ദ്വീ​പാ​യ ആ​ന്‍റി​ഗ്വ​യി​ലാ​ണ് ചോ​ക്സി. രാ​ജ്യം വി​ട്ട​വ​രെ തി​രി​കെ എ​ത്തി​ക്കാ​നു​ള്ള ബി​ൽ സ​ർ​ക്കാ​ർ പാ​സാ​ക്കി​യി​ട്ടു​ണ്ട്. നി​യ​മ ന​ട​പ​ടി​ക​ളും ന​ട​ന്നു വ​രി​ക​യാ​ണ്. ചോ​ക്സി​യെ ഉ​ട​ൻ ത​ന്നെ ഇ​ന്ത്യ​യി​ലേ​ക്കു തി​രി​കെ എ​ത്തി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഈ ​വി​ഷ​യ​ത്തോ​ടു പ്ര​തി​ക​രി​ച്ച​ത്. ഗ​യാ​ന​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നി​ൽ ചോ​ക്സി ത​ന്‍റെ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് ഏ​ൽ​പ്പി​ച്ചു.


ഇ​ന്ത്യ​ൻ പൗ​ര​നാ​യ ഒ​രാ​ൾ മ​റ്റൊ​രു രാ​ജ്യ​ത്തെ പൗ​ര​ത്വം സ്വീ​ക​രി​ച്ചാ​ൽ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് തി​രി​ച്ചേ​ൽ​പ്പി​ക്ക​ണ​മെ​ന്നാ​ണു​ച​ട്ടം. ചോ​ക്സി യെ ​ഇ​ന്ത്യ​ക്കു കൈ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ രാ​ജ്യ​ത്തെ പൗ​ര​ത്വം ത​ന്നെ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. നീ​ര​വ് മോ​ദി ല​ണ്ട​നി​ൽ അ​ഭ​യാ​ർ​ഥി​യാ​യി ക​ഴി​യു​ക​യാ​ണ്. ഇം​ഗ്ല​ണ്ടു​മാ​യി നി​യ​മ​ബ​ന്ധ​മു​ള്ള ആ​ന്‍റി​ഗ്വ​യി​ലാ​ണ് മെ​ഹു​ൽ ചോ​ക്സി ക​ഴി​യു​ന്ന​ത്. വ​ൻ നി​ക്ഷേ​പ​ങ്ങ​ൾ​ക്കു പ​ക​ര​മാ​യി ആ​ന്‍റി​ഗ്വ​യി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യ​വ​സാ​യി​ക​ൾ​ക്ക് പൗ​ര​ത്വം ന​ൽ​കു​ന്ന പ​തി​വു​ണ്ട്. ആ ​വ​ഴി​ക്കാ​ണ് ചോ​ക്സി​യും യും ​പൗ​ര​ത്വം നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.