രൂപ കയറി; ക്രൂഡിനു കൂടുന്നു
Tuesday, February 12, 2019 11:05 PM IST
മും​ബൈ: രൂ​പ​യ്ക്ക് ന​ല്ല ക​യ​റ്റം. ഡോ​ള​റി​ന്‍റെ നി​ര​ക്ക് 47 പൈ​സ താ​ണ് 70.70 രൂ​പ​യാ​യി. ക്രൂ​ഡ് ഓ​യി​ൽ​വി​ല കു​റ​ഞ്ഞു​നി​ന്ന​താ​ണ് രൂ​പ​യ്ക്ക് നേ​ട്ട​മു​ണ്ടാ​കാ​ൻ കാ​ര​ണം. എ​ന്നാ​ൽ ക്രൂ​ഡ് ഓ​യി​ലി​ന് വൈ​കു​ന്നേ​രം വി​ല ക​യ​റി​ത്തു​ട​ങ്ങി. ക്രൂ​ഡ് വി​ല 2.58 ശ​ത​മാ​നം ക​യ​റി 63.1 ഡോ​ള​റാ​യി. ഒ​രു വീ​പ്പ​യ്ക്ക് 1.59 ഡോ​ള​റാ​ണ് ഉ​ച്ച​യ്ക്കു​ശേ​ഷം ക​യ​റി​യ​ത്.

അ​മേ​രി​ക്ക​യി​ൽ ഉ​ത്പാ​ദ​നം കൂ​ടി​യെ​ന്ന​തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ 60 ഡോ​ള​റി​ന​ടു​ത്താ​യി​രു​ന്നു ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് വി​ല. വെ​ന​സ്വേ​ല​യ്ക്കും ഇ​റാ​നു​മെ​തി​രാ​യ യു​എ​സ് ഉ​പ​രോ​ധ‌ം ഫ​ലം കാ​ണു​ന്ന​തി​ന്‍റെ​യും യു​എ​സ്-​ചൈ​ന വ്യാ​പാ​ര ച​ർ​ച്ച പു​രോ​ഗ​തി കാ​ണി​ക്കു​ന്ന​തി​ന്‍റെ​യും പേ​രി​ലാ​ണ് വി​ല കൂ​ടു​ന്ന​ത്.


സ്വ​ർ​ണ​വി​ല​യും ക​യ​റി​ത്തു​ട​ങ്ങി. ഔ​ൺ​സി​ന് (31.1 ഗ്രാം) 1305 ​ഡോ​ള​റി​നു താ​ഴെ​യെ​ത്തി​യ സ്വ​ർ​ണ​വി​ല ഇ​ന്ന​ലെ വൈ​കു​ന്നേ​രം 1313.61 ഡോ​ള​ർ​വ​രെ എ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.