യു​കെ, യൂ​റോ​പ്പ് ഗ്രൂപ്പ് ടൂ​റു​മാ​യി ഐ​ആ​ർ​സി​ടി​സി
Wednesday, February 13, 2019 10:49 PM IST
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (ഐ​​​ആ​​​ർ​​​സി​​​ടി​​​സി) അ​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന യു​​​കെ, യൂ​​​റോ​​​പ്പ് ഗ്രൂ​​​പ്പ് ടൂ​​​ർ ‌മാ​​​ർ​​​ച്ച് 29നു ​​​കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് ഏ​​​പ്രി​​​ൽ 13നു ​​​തി​​​രി​​​കെ​​​യെ​​​ത്തും.

ഇം​​​ഗ്ല​​​ണ്ട്, ഫ്രാ​​​ൻ​​​സ്, ബെ​​​ൽ​​​ജി​​​യം, നെ​​​ത​​​ർ​​​ല​​ൻ​​ഡ്, ജ​​​ർ​​​മ​​​നി, സ്വി​​​റ്റ്സ​​​ർ​​​ല​​ൻ​​ഡ്, ഓ​​​സ്ട്രി​​​യ, ഇ​​​റ്റ​​​ലി, വ​​​ത്തി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ക. 2,62,000 രൂ​​​പ മു​​​ത​​​ലാ​​​ണ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്. പാ​​​ക്കേ​​​ജി​​​ൽ വി​​​മാ​​​ന ടി​​​ക്ക​​​റ്റ്, ത്രീ ​​​സ്റ്റാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സ​​​സൗ​​​ക​​​ര്യം, എ​​​സി വാ​​​ഹ​​​നം, ഭ​​​ക്ഷ​​​ണം, പ്ര​​​വേ​​​ശ​​​ന ടി​​​ക്ക​​​റ്റു​​​ക​​​ൾ, ടൂ​​​ർ മാ​​​നേ​​​ജ​​​ർ, ഗൈ​​​ഡ്, വീസ, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് എ​​​ന്നീ സേ​​​വ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


സിം​​​ഗ​​​പ്പൂർ-​​​മ​​​ലേ​​​ഷ്യ: മാ​​​ർ​​​ച്ച് 21നു ​​​പു​​​റ​​​പ്പെ​​​ട്ട് 26നു ​​​തി​​​രി​​​കെ​​​യെ​​​ത്തു​​​ന്ന പാ​​​ക്കേ​​​ജി​​​ലൂ​​​ടെ ഗാ​​​ർ​​​ഡ​​​ൻ​​​സ് ബൈ ​​​ദി ബേ, ​​​സിം​​​ഗ​​​പ്പൂർ സി​​​റ്റി ടൂ​​​ർ, സിം​​​ഗ​​​പ്പൂർ ഫ്ളൈ​​​യ​​​ർ, സെ​​​ന്‍റോ​​​സ ദ്വീ​​​പ്, ജു​​​റോം​​​ഗ് ബേ​​​ർ​​​ഡ് പാ​​​ർ​​​ക്ക്, ക്വാ​​​ലാ​​​ലം​​​പൂർ സി​​​റ്റി ടൂ​​​ർ, പെ​​​ട്രോ​​​ണാ​​​സ് ഇ​​​ര​​​ട്ട ഗോ​​​പു​​​ര​​​ങ്ങ​​​ൾ, ജെ​​​ന്‍റിം​​ഗ് ഹൈ​​​ല​​​ൻ​​​ഡ്സ്, ബാ​​​ട്ടു ഗു​​​ഹ​​​ക​​​ൾ, പു​​​ത്ര​​​ജ​​​യ എ​​​ന്നി​​​വ സ​​​ന്ദ​​​ർ​​​ശി​​​ക്കാം. ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് 62,850 രൂ​​​പ മു​​​ത​​​ൽ.

ഫോ​​​ണ്‍: 9567863245 (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), 9567863241/42 (എ​​​റ​​​ണാ​​​കു​​​ളം), 9746743047 (കോ​​​ഴി​​​ക്കോ​​​ട്).

വെ​​​ബ്സൈ​​​റ്റ്: www.irctcto urism.com.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd