ടിക്ക് ടോക്കിനു കൂച്ചുവിലങ്ങിടേണ്ട സമയമായി!
ടിക്ക് ടോക്കിനു കൂച്ചുവിലങ്ങിടേണ്ട സമയമായി!
Wednesday, February 13, 2019 10:49 PM IST
ചെ​ന്നൈ: യു​വാ​ക്ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ച​ വീ​ഡി​യോ ഷെ​യ​റിം​ഗ് പ്ലാ​റ്റ്ഫോം ആ​യ ടി​ക്ക് ടോ​ക്കി​ന് കൂ​ച്ചു​വി​ല​ങ്ങ് ഇ​ടേ​ണ്ട സ​മ​യ​മാ​യെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക്കി​ലൂ​ടെ യു​വ​ത​ല​മു​റ പ​ങ്കു​വ​യ്ക്കു​ന്ന വീ​ഡി​യോ​ക​ൾ പ​രി​ധി​വി​ടു​ന്നു, സം​സ്കാ​രം ന​ശി​പ്പി​ക്കു​ന്നു എ​ന്ന തി​രി​ച്ച​റി​വാ​ണ് ഇ​തി​നു കാ​ര​ണം. ടി​ക് ടോ​ക്ക് നി​രോ​ധി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് ഐ​ടി മ​ന്ത്രി എം. ​മ​ണി​ക​ണ്ഠ​ൻ ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ നി​ര​ന്ത​ര​മാ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ നീ​ക്കം. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ക്കും​വി​ധ​ത്തി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​വ​യ്ക്കു​ന്ന​തും ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടാ​ക്കാ​വു​ന്ന​തു​മാ​യ വീ​ഡി​യോ​ക​ളാ​ണ് ടി​ക് ടോ​ക്കി​ലൂ​ടെ ഷെ​യ​ർ ചെ​യ്യ​പ്പെ​ടു​ന്ന​തെ​ന്ന് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു.

സൗ​ണ്ട് ട്രാ​ക്കി​നൊ​പ്പം വീ​ഡി​യോ ത​യാ​റാ​ക്കി പ​ങ്കു​വ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ്ലാ​റ്റ്ഫോ​മാ​യ ടി​ക് ടോ​ക്കി​നെ ഒ​രു വി​നോ​ദ​മാ​ർ​ഗ​മാ​ക്കി ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ നി​ര​വ​ധി​യു​ണ്ട്. ബെ​യ്ജിം​ഗ് ആ​സ്ഥാ​ന​മാ​യു​ള്ള ബൈ​റ്റ്ഡാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ടി​ക് ടോ​ക്കി​ന്‍റെ ഉ​ട​മ​ക​ൾ. ടി​ക് ടോ​ക്ക് ജ​ന​പ്രീ​തി​യാ​ർ​ജി​ച്ച​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ മു​ൻ​നി​ര​യി​ലാ​ണ് ബൈ​റ്റ് ഡാ​ൻ​ഡ്. 7500 കോ​ടി ഡോ​ള​റാ​ണ് ബൈ​റ്റ് ഡാ​ൻ​സി​ന്‍റെ മൂ​ല്യം. ഇ​ന്ത്യ​യി​ലെ ക​ണ്ട​ന്‍റ് ഷെ​യ​റിം​ഗ് ആ​പ്പാ​യ ഹെ​ലോ​യു​ടെ ഉ​ട​മ​ക​ളും ബൈ​റ്റ് ഡാ​ൻ​സാ​ണ്.


അ​തേ​സ​മ​യം, ടി​ക് ടോ​ക്ക് സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ല്കു​ന്ന ആ​പ്പാ​ണെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. സു​ര​ക്ഷ, അ​പ​ക​ടം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം പ്ലാ​റ്റ്ഫോ​മി​ൽ​ത്ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ, മോ​ശം ക​ണ്ട​ന്‍റു​ക​ൾ അ​തി​വേ​ഗം ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്. പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കൂ- ബെെ​റ്റ് ഡാ​ൻ​ഡ് അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്കാ​നു​ള്ള ശ്ര​മം ബൈ​റ്റ് ഡാ​ൻ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സ​ർ​ക്കാ​രു​മാ​യു​ള്ള ബ​ന്ധ​ം ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് മാ​സ്റ്റ​ർ​കാ​ർ​ഡ് ഇ​ന്ത്യ, സാം​സം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് ആ​യി​രു​ന്ന സ​ന്ധ്യ ശ​ർ​മ​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കാ​ര​ണം, ടി​ക് ടോ​ക്കി​ന് ലോ​ക​ത്താ​കെ 50 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ള്ള​തി​ൽ 39 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ൽ​നി​ന്നാ​ണ്. ജ​നു​വ​രി 31ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് 2.45 കോ​ടി പ്ര​തി​ദി​ന ആ​ക്ടീ​വ് ഉ​പ​യോ​ക്താ​ക്ക​ൾ ഇ​ന്ത്യ​യി​ൽ ടി​ക് ടോ​ക്കി​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.