വേ​ഗ​മേ​റി​യ ഓ​ട്ടോ ഫോ​ക്ക​സ് കാമറയുമായി സോ​ണി
Wednesday, February 13, 2019 10:49 PM IST
തൃ​​​ശൂ​​​ർ: സോ​​​ണി​​​യു​​​ടെ ഇ-​​​മൗ​​​ണ്ട് മി​​​റ​​​ർ​​​ലെ​​​സ് കാ​​​മ​​​റ ശ്രേ​​​ണി​​​യി​​​ൽ പു​​​തി​​​യ മോ​​​ഡ​​​ലാ​​​യ 06400 വി​​​പ​​​ണി​​​യി​​​ലെ​​​ത്തി. ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ 0.02 സെ​​​ക്ക​​​ൻ​​​ഡി​​​ന്‍റെ ഓ​​​ട്ടോ ഫോ​​​ക്ക​​​സ്, റി​​​യ​​​ൽ ടൈം ​​​ട്രാ​​​ക്കിം​​​ഗ് എ​​​ന്നി​​​വ പു​​​തി​​​യ കാ​​​മ​​​റ​​​യെ വ്യ​​​ത്യ​​​സ്ത​​​മാ​​​ക്കു​​​ന്നു. 24.2 എം​​​പി​​​യാ​​​ണ് റെ​​​സ​​​ലൂ​​​ഷ​​​ൻ. ബ​​​യോ​​​ണ്‍​സ് എ​​​ക്സ് ഇ​​​മേ​​​ജ് പ്രോ​​​സ​​​സിം​​​ഗ് എ​​​ൻ​​​ജി​​​ൻ, 4 കെ ​​​വീ​​​ഡി​​​യോ റി​​​ക്കാ​​​ർ​​​ഡിം​​​ഗ്, 180 ഡി​​​ഗ്രി​​​യി​​​ൽ തി​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന എ​​​ൽ​​​സി​​​ഡി ട​​​ച്ച് സ്ക്രീ​​​ൻ എ​​​ന്നി​​​വ​​​യാ​​​ണ് മ​​​റ്റ് സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ.


24.2 എം​​​ഡി എ​​​പി​​​എ​​​സ്-​​​സി വ​​​ലി​​​പ്പ​​​മു​​​ള്ള ഇ​​​മേ​​​ജ് സെ​​​ൻ​​​സ​​​ർ, ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്കു മി​​​ക​​​വും ക​​​ള​​​ർ റി​​​പ്രൊ​​​ഡ‌‌​​​ക‌്ഷ​​​നും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ബ​​​യോ​​​ണ്‍​സ് എ​​​ക്സ് പ്രോ​​​സ​​​സ​​​ർ എ​​​ന്നി​​​വ​​​യും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. 06400 കാ​​​മ​​​റ (ബോ​​​ഡി)​​​യു​​​ടെ വി​​​ല 75,990 രൂ​​​പ​​​യും എ​​​സ്ഇ​​​എ​​​ൽ​​​പി 1650 ലെ​​​ൻ​​​സോ​​​ടു​​​കൂ​​​ടി​​​യ 06400 കാ​​​മ​​​റ​​​യു​​​ടെ വി​​​ല 85,990 രൂ​​​പ​​​യും, എ​​​സ്ഇ​​​എ​​​ൽ 18135 ലെ​​​ൻ​​​സു​​​ള്ള​​​തി​​​ന് 1,09,990 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.