മൊ​ത്ത​വി​ല​ക്ക​യ​റ്റം താ​ണ​നി​ല​യി​ൽ
Thursday, February 14, 2019 10:57 PM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല​സൂ​ചി​ക ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം ജ​നു​വ​രി​യി​ൽ 2.76 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഡി​സം​ബ​റി​ൽ 3.8 ശ​ത​മാ​ന​മാ​യി​രു​ന്നു, ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യി​ൽ 3.02 ശ​ത​മാ​ന​വും.

ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റം താ​ണ​താ​ണ് വ​ലി​യ ഘ​ട​ക​മാ​യ​ത്. ത​ലേ​മാ​സം 8.38 ശ​ത​മാ​ന​മാ​യി​രു​ന്ന ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റം 1.85 ശ​ത​മാ​ന​മാ​യി താ​ണു. ഫാ​ക്‌​ട​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും 3.59 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2.61 ലേ​ക്ക് താ​ണു. ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റ​ത്തോ​ത് കൂ​ടി 1.84 ശ​ത​മാ​ന​മാ​യി.


പ​ത്തു​മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ണ നി​ല​യി​ലാ​ണ് ജ​നു​വ​രി​യി​ലെ വി​ല​ക്ക​യ​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.