ലുഫ്താൻസ ഗ്രൂപ്പിന്‍റെ പുതിയ സീനിയർ ഡയക്ടറായി മലയാളി
Thursday, February 14, 2019 10:57 PM IST
ന്യൂ​ഡ​ൽ​ഹി: ലു​ഫ്താ​ൻ​സ ഗ്രൂ​പ്പ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ പു​തി​യ സീ​നി​യ​ർ ഡ​യ​റ​ക്ട​റാ​യി ജോ​ർ​ജ് എ​ട്ടി​യി​ലിനെ നി​യ​മി​ച്ചു. ദ​ക്ഷി​ണേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ ലു​ഫ്താ​ൻ​സ ഗ്രൂ​പ്പ് എ‍യ​ർ​ലൈ​ൻ​സി​ന്‍റെ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാണ് ജോ​ർ​ജി​ന്‍റെ ചു​മ​ത​ല​യി​ൽ​പ്പെ​ട്ട​ത്. ലു​ഫ്താ​ൻ​സ ജ​ർ​മ​ൻ എ​യ​ർ​ലൈ​ൻ​സ്, സ്വി​സ്, ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സ് എ​ന്നി​വ​യാ​ണ് ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള​ത്.


20 വ​ർ​ഷ​മാ​യി ലു​ഫ്താ​ൻ​സ ഗ്രൂ​പ്പി​ൽ പ്ര​വ​ർ‌​ത്തി​ക്കു​ന്ന ജോ​ർ​ജ് കോ​ട്ട​യം ജി​ല്ല​യി​ലെ പൊ​ൻ​കു​ന്നം എ​ട്ടി​യി​ൽ തോ​മ​സ് - അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മ​നു ജോ​ർ​ജ്. മ​ക്ക​ൾ: അ​ഞ്ജ​ലി, റോ​ഷ്നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.