അശ്വനി ലൊഹാനി ചുമതലയേറ്റു
അശ്വനി ലൊഹാനി ചുമതലയേറ്റു
Saturday, February 16, 2019 12:29 AM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യാ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി അ​ശ്വ​നി ലൊ​ഹാ​നി ചു​മ​ത​ല​യേ​റ്റു. ര​ണ്ടാം വ​ട്ട​മാ​ണ് ലൊ​ഹാ​നി എ​യ​ർ ഇ​ന്ത്യ​യു​ടെ ത​ല​പ്പ​ത്തെ​ത്തു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ൽ ലൊ​ഹാ​നി​യെ നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​നം ബു​ധ​നാ​ഴ്ച കേ​ന്ദ്ര കാ​ബി​ന​റ്റ് അം​ഗീ​ക​രി​ച്ചി​രു​ന്നു. പ്ര​ദീ​പ് സിം​ഗ് ഖ​രോ​ല സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യി മാ​റി​യ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.

മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള 1980 ബാ​ച്ച് ഐ​ആ​ർ​എ​സ്എം​ഇ (ഇ​ന്ത്യ​ൻ റെ​യി​ൽ​വേ സ​ർ​വീ​സ് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്) ഓ​ഫീ​സ​റാ​യ അ​ദ്ദേ​ഹം 2007 ഓ​ഗ​സ്റ്റ് മു​ത​ൽ 2018 സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ് എ​യ​ർ ഇ​ന്ത്യ​യെ ന​യി​ച്ച​ത്. ഇ​തി​നു​ശേ​ഷം റെ​യി​ൽ​വേ ചെ​യ​ർ​മാ​നാ​യ അ​ദ്ദേ​ഹം ഡി​സം​ബ​റി​ൽ വി​ര​മി​ച്ചു. 2007ൽ ​ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​ൻ​സും എ​യ​ർ ഇ​ന്ത്യ​യും ല​യി​ച്ച​തി​നു​ശേ​ഷം ആ​ദ്യ​മാ​യി എ​യ​ർ ഇ​ന്ത്യ പ്ര​വ​ർ​ത്ത​ന​ലാ​ഭം ഉ​ണ്ടാ​ക്കി​യ​ത് ലൊ​ഹാ​നി​യു​ടെ കാ​ല​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.