വാണിജ്യകമ്മി വർധിച്ചു
വാണിജ്യകമ്മി വർധിച്ചു
Saturday, February 16, 2019 12:29 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ദേ​​​ശ​​​വ്യാ​​​പാ​​​ര ക​​​മ്മി ആ​​​ദ്യ 10 മാ​​​സം കൊ​​​ണ്ട് 15,593 കോ​​​ടി ഡോ​​​ള​​​റാ​​​യി. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 13,625 കോ​​​ടി ഡോ​​​ള​​​റാ​​​യി​​​രു​​​ന്നു വാ​​​ണി​​​ജ്യ​​​ക​​​മ്മി.

ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ 9.52 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലു​​​ണ്ടാ​​​യി. 24,818 കോ​​​ടി ഡോ​​​ള​​​റി​​​ൽ​​നി​​​ന്ന് 27,180 കോ​​​ടി​​​യി​​​ലേ​​​ക്ക്. എ​​​ന്നാ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി 11.27 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. ഇ​​​താ​​​ണു ക​​​മ്മി കൂ​​​ടാ​​​ൻ കാ​​​ര​​​ണം. ഇ​​​റ​​​ക്കു​​​മ​​​തി പ​​​ത്തു​​​മാ​​​സം കൊ​​​ണ്ട് 38,442 കോ​​​ടി ഡോ​​​ള​​​റി​​​ൽ​​നി​​​ന്ന് 42,773 കോ​​​ടി ഡോ​​​ള​​​റാ​​​യി.

ജ​​​നു​​​വ​​​രി​​​യി​​​ൽ ക​​​യ​​​റ്റു​​​മ​​​തി 2,636 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​തും ഇ​​​റ​​​ക്കു​​​മ​​​തി 4,109 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​തു​​​മാ​​​യി​​​രു​​​ന്നു. ക്രൂ​​​ഡ് ഓ​​​യി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചെ​​​ല​​​വ് ത​​​ലേ ജ​​​നു​​​വ​​​രി​​​യെ അ​​​പേ​​​ക്ഷി​​​ച്ച് 3.59 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 1,124 കോ​​​ടി ഡോ​​​ള​​​ർ ആ​​​യി. ക്രൂ​​​ഡ് വി​​​ല 14 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ​​​പ്പോ​​​ഴാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.