85.22 കോടിയുടെ തീർഥാടക ടൂറിസം പദ്ധതിക്കു തുടക്കമായി
85.22 കോടിയുടെ തീർഥാടക ടൂറിസം പദ്ധതിക്കു തുടക്കമായി
Saturday, February 16, 2019 11:44 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്വ​ദേ​ശി ദ​ര്‍ശ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 133 ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നസൗ​ക​ര്യം വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. 85.22 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള (സ്പി​രി​ച്വൽ ടൂ​റി​സം സ​ർ​ക്യൂ​ട്ട്) പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ൽ മി​സോ​റം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു.

കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ടൂ​റി​സം സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ് പ​ണം വി​നി​യോ​ഗി​ക്കു​ന്ന​ത്. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ലാ​ണു പ​ദ്ധ​തി.

ദൈ​വ​ത്തി​ന്‍റെ നാ​ടെ​ന്നു വി​ശേ​ഷ​ണ​മു​ള്ള കേ​ര​ള​ത്തി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ കാ​ണാ​നും ആ​രാ​ധാ​ന​ക്ര​മ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​നും എ​ത്തു​ന്ന​വ​ര്‍ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ചു കൊ​ടു​ത്താ​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​മാ​ത്ര​മ​ല്ല, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​വ​രെ ധാ​രാ​ളം സ​ഞ്ചാ​രി​ക​ള്‍ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നും അ​തു വ​രു​മാ​നവ​ര്‍ധ​ന​യ്ക്ക് ഇ​ട​യാ​ക്കു​മെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.


ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം​എ​ല്‍എ​മാ​രാ​യ വീ​ണാ ജോ​ര്‍ജ്, രാ​ജു ഏ​ബ്ര​ഹാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, സം​സ്ഥാ​ന ടൂ​റി​സം ഡ​യ​റ​ക്ട​ർ പി. ​ബാ​ല​കി​ര​ൺ, ടൂ​റി​സം മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.