വീ​ര​മൃ​ത്യു വ​രി​ച്ച​വ​രു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് എ​സ്ബി​ഐ
Tuesday, February 19, 2019 12:41 AM IST
കൊ​​​ച്ചി: ജ​​​മ്മു- കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​ന്മാ​​​രി​​​ൽ വാ​​​യ്പ എ​​​ടു​​​ത്ത 23 പേ​​​രു​​​ടെ വാ​​​യ്പ​​​ക​​​ൾ ഉ​​​ട​​​ൻ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും​​വി​​​ധം എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​ൻ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ തീ​​​രു​​​മാ​​​നി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു 30 ല​​​ക്ഷം രൂ​​​പ വീ​​​ത​​​മു​​​ള്ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് തു​​​ക ന​​​ൽ​​​കും.

എ​​​ല്ലാ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​ന്മാ​​​രും പ്ര​​​തി​​​രോ​​​ധ ശ​​​ന്പ​​​ള പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴി​​​ൽ ബാ​​​ങ്കി​​​ന്‍റെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​ണ്. എ​​​ല്ലാ പ്ര​​​തി​​​രോ​​​ധ​​​ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ബാ​​​ങ്ക് 30 ല​​​ക്ഷം രൂ​​​പ വീ​​​ത​​​മു​​​ള്ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യും ല​​​ഭ്യ​​​മാ​​​ക്കു​​ന്നു​​​ണ്ട്. ത​​​ങ്ങ​​​ളു​​​ടെ എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​രോ​​​ടും രാ​​​ജ്യ​​താ​​​ല്പ​​​ര്യ​​​ത്തി​​​നാ​​​യി ’ഭാ​​​ര​​​ത് കേ ​​​വീ​​​ർ എ ​​​പോ​​​ർ’​ വ​​​ഴി സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കാ​​​നും ബാ​​​ങ്ക് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് എ​​​സ്ബി​​​ഐ ചെ​​​യ​​​ർ​​​മാ​​​ൻ ര​​​ജ​​​നീ​​​ഷ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.