ചേ​ന്ദ​മം​ഗ​ലം കൈ​ത്ത​റി​ക്ക് സ​ഹാ​യ​വു​മാ​യി ഹാ​ബി​റ്റാ​റ്റ്
ചേ​ന്ദ​മം​ഗ​ലം കൈ​ത്ത​റി​ക്ക് സ​ഹാ​യ​വു​മാ​യി ഹാ​ബി​റ്റാ​റ്റ്
Wednesday, February 20, 2019 12:25 AM IST
കൊ​​​ച്ചി: പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന ചേ​​​ന്ദ​​​മം​​​ഗ​​​ലം കൈ​​​ത്ത​​​റി​​​ക്ക് സഹാ​​​യ​​​വു​​​മാ​​​യി സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​യാ​​​യ ഹാ​​​ബി​​​റ്റാ​​​റ്റ് ഫോ​​​ർ ഹ്യൂ​​​മാ​​​നി​​​റ്റി ഇ​​​ന്ത്യ. പ​​​ദ്ധ​​​തി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ചെ​​​റാ​​​യി ജം​​​ഗ്ഷ​​​നു സ​​​മീ​​​പം ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ 64 നെ​​​യ്ത്തു​​​കാ​​​ർ​​​ക്ക് നെ​​​യ്ത്തു​​​നൂ​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തു. മേ​​​ഖ​​​ല​​​യി​​​ലെ കൈ​​​ത്ത​​​റി നെ​​​യ്ത്തു​​​കാ​​​ർ​​​ക്ക് ഹാ​​​ബി​​​റ്റാ​​​റ്റ് അ​​​ടു​​​ത്ത മൂ​​​ന്നു മാ​​​സം നെ​​​യ്ത്തു നൂ​​​ൽ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്​​​കും. പ്ര​​​ള​​​യ​​​ത്തി​​​ൽ കൈ​​​ത്ത​​​റി ത​​​ക​​​ർ​​​ന്ന 12 നെ​​​യ്ത്തു​​​കാ​​​ർ​​​ക്ക് ത​​​റി​​​ക​​​ളും ആ​​​വ​​​ശ്യ​​​മാ​​​യ നെ​​​യ്ത്തു നൂ​​​ലു​​​ക​​​ളും നല്​​​കു​​​മെ​​​ന്നും ഹാ​​​ബി​​​റ്റാ​​​റ്റ് ഫോ​​​ർ ഹ്യൂ​​​മാ​​​നി​​​റ്റി ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​ജ​​​ൻ സാ​​​മു​​​വ​​​ൽ പ​​​റ​​​ഞ്ഞു.


മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യ ഷ​​​പൂ​​​ർ​​​ജി പ​​​ല്ലോ​​​ൻ​​​ജി ഗ്രൂപ്പിന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് ഹാ​​​ബി​​​റ്റാ​​​റ്റ് കൈ​​​ത്ത​​​റി​ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ പ്ര​​​ള​​​യ​​​ത്തി​​​ൽ വീ​​​ട് ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്ക് ഹാ​​​ബി​​​റ്റാ​​​റ്റ് ഫോ​​​ർ ഹ്യൂ​​​മാ​​​നി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വീ​​​ട് നി​​​ർ​​​മി​​​ച്ചു ന​​​ല്​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യും പു​​​രോ​​​ഗി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.