ഹന്പടാ കപ്പേ...
Wednesday, February 20, 2019 12:25 AM IST
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ഒ​രു ട്രോ​ളി​നു പി​ന്നാ​ലെ ആ​മ​സോ​ണി​ലും ഫ്ലി​പ്കാ​ർ​ട്ടി​ലും വെ​റു​തെ ഒ​ന്നു ക​യ​റി നോ​ക്കി​യ​താ... ക​ണ്ണു​ത​ള്ളി​പ്പോ​യി! വാ​ട്ടു​ക​പ്പ​യ്ക്ക് കി​ലോ​ഗ്രാ​മി​ന് 200 രൂ​പ! പു​ര​യി​ട​ത്തി​ൽ ക​പ്പ ന​ട്ടു​വ​ള​ർ​ത്തി വാ​ട്ടി ഉ​ണ​ങ്ങി നാ​ട്ടി​ൽ​ത്ത​ന്നെ വി​റ്റാ​ൽ പ്ര​ദേ​ശ​മ​നു​സ​രി​ച്ച് കി​ലോ​ഗ്രാ​മി​ന് 50-75 രൂ​പ വി​ല​യു​ള്ള​പ്പോ​ഴാ​ണ് ബ്രാ​ൻ​ഡ് ചെ​യ്ത് ഓ​ൺ​ലൈ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ളെ തേ​ടു​ന്ന​ത്. പു​തി​യൊ​രു വി​ല്പ​ന​മാ​ർ​ഗ​മാ​ണെ​ങ്കി​ലും ക​പ്പ​ ക​ണ്ടു വ​ള​രു​ന്ന കേ​ര​ളീ​യ​ർ അ​ത് പു​ച്ഛി​ച്ചു​ത​ള്ളു​ന്ന​ത് ഉ​ത്പ​ന്ന റി​വ്യൂ​ക​ളി​ൽ കാ​ണാ​നു​മു​ണ്ട്.

ഫ്ലി​പ്കാ​ർ​ട്ടി​ൽ ഒ​രു കി​ലോ​ഗ്രാം ഉ​ണ​ക്കു​ക​പ്പ (വാ​ട്ടു​ക​പ്പ) വാ​ങ്ങ​ണ​മെ​ങ്കി​ൽ 191 രൂ​പ ന​ല്ക​ണം. 599 രൂ​പ എം​ആ​ർ​പി​യു​ള്ള ഉ​ത്പ​ന്നം 68 ശ​ത​മാ​നം വി​ല​ക്കു​റ​വോ​ടെ​യാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. എ​ത്തി​ച്ചു​ത​രാ​ൻ 35 രൂ​പ അ​ധി​കം ന​ല്കു​ക​യും വേ​ണം. ഇ​തേ ഉ​ത്പ​ന്നം ആ​മ​സോ​ണി​ൽ എ​ത്തി​യാ​ൽ അ​ല്പം വി​ല​ക്കു​റ​വു​ണ്ട്. 800 ഗ്രാ​മി​ന് 145 രൂ​പ വി​ല വ​രും. 199 രൂ​പ എം​ആ​ർ​പി​യു​ള്ള​ത് 27 ശ​ത​മാ​നം ഓ​ഫ​റി​ലാ​ണ് വി​ൽ​ക്കു​ന്ന​ത്. ഡെ​ലി​വ​റി ചാ​ർ​ജ് 45 രൂ​പ. എ​ന്നാ​ൽ, 250 ഗ്രാ​മി​ന് 200 രൂ​പ​യ്ക്കു മു​ക​ളി​ൽ വി​ല​യി​ട്ടി​രി​ക്കു​ന്ന സെ​ല്ല​ർ​മാ​രെ​യും ഇ​വി​ടെ കാ​ണാം.


കൂ​ടാ​തെ 500 ഗ്രാം ​ഉ​പ്പേ​രി​ക്ക​പ്പ​യ്ക്ക് 240 രൂ​പ​യാ​ണ് ആ​മ​സോ​ണി​ലെ വി​ല. ഇ​ത് 16 ശ​ത​മാ​നം ഇ​ള​വോ​ടെ 200 രൂ​പ​യ്ക്ക് വാ​ങ്ങാം. 80 രൂ​പ ഡെ​ലി​വ​റി ചാ​ർ​ജും ന​ല്കേ​ണ്ടി​വ​രും.

പ​ച്ച​ക്ക​പ്പ​യും ആ​മ​സോ​ണി​ൽ ല​ഭി​ക്കും. കി​ലോ​ഗ്രാ​മി​ന് വി​ല 499 രൂ​പ. തി​ങ്ക​ളാ​ഴ്ച 14 ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ 429 രൂ​പ​യാ​യി​രു​ന്നു ആ​മ​സോ​ൺ​വി​ല. എ​ന്നാ​ൽ, ഇ​ന്ന​ലെ അ​ത് 84 ശ​ത​മാ​നം ഇ​ള​വോ​ടെ 79 രൂ​പ​യാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഡെ​ലി​വ​റി ചാ​ർ​ജ് 259 രൂ​പ വ​രും. ആ​ർ​ക്കും വേ​ണ്ടാ​തെ ഉ​പേ​ക്ഷി​ച്ച ചി​ര​ട്ട കോ​ക്ക​ന​ട്ട് ഷെ​ൽ ക​പ്പ് എ​ന്ന പേ​രി​ൽ 1000 രൂ​പ​യ്ക്കു മു​ക​ളി​ൽ ആ​മ​സോ​ണി​ൽ എ​ത്തി​യ​ത് നേ​ര​ത്തെ വാ​ർ​ത്ത​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd