ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ ഉ​ത്പ​ന്ന​ങ്ങൾ അവതരിപ്പിക്കുമെന്നു നെസ്‌ലെ
ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ ഉ​ത്പ​ന്ന​ങ്ങൾ അവതരിപ്പിക്കുമെന്നു നെസ്‌ലെ
Wednesday, February 20, 2019 12:25 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഈ ​​​​വ​​​​ർ​​​​ഷം ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി പ്ര​​​​മു​​​​ഖ ഭ​​​​ക്ഷ്യോ​​​​ത്പ​​​​ന്ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ നെ​​​​സ്‌​​​ലെ ഇ​​​​ന്ത്യ. ക​​​​ന്പ​​​​നി​​​​യു​​​​ടെ ചെ​​​​യ​​​​ർ​​​​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ സു​​​​രേ​​​​ഷ് നാ​​​​രാ​​​​യ​​​​ണ​​​​നാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ക​​​​യ​​​​റ്റി അ​​​​യ​​​​യ്ക്കാ​​​​നും പ​​​​ദ്ധ​​​​തി​​​​യു​​​​ണ്ട്. നി​​​​ല​​​​വി​​​​ൽ ക​​​​ന്പ​​​​നി​​​​യു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ ആ​​​​റു ​​ശ​​​​ത​​​​മാ​​​​നം ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ദ​​​​ക്ഷി​​​​ണേ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​​പ​​​​ണി തേ​​​​ടാ​​​​നാ​​​​ണ് നെ​​​​സ്‌​​​ലെ ഇ​​​​ന്ത്യ​​​​യു​​​​ടെ നീ​​​​ക്കം. ഗൂ​​​​ഗി​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് ആ​​​​സ്ക് നെ​​​​സ്‌​​​ലെ എ​​​​ന്ന പേ​​​​രി​​​​ൽ വെ​​​​ബ്സൈ​​​​റ്റ് ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് സു​​​​രേ​​​​ഷ് നാ​​​​രാ​​​​യ​​​​ണ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. പോ​​​​ഷ​​കാ​​​​ഹാ​​​​ര സം​​​​ബ​​​​ന്ധി​​​​യാ​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​രം ന​​​​ല്​​​​കു​​​​ന്ന​​​​തി​​​​നാ​​​​ണ് ഈ ​​​​സൈ​​​​റ്റ്. ഈ ​​വെ​​ബ്​​​​സൈ​​​​റ്റ് ഉ​​​​ട​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​മാ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. നി​​​​ല​​​​വി​​​​ൽ രാ​​ജ്യ​​ത്ത് എ​​ട്ടു ഫാ​​​​ക്ട​​​​റി​​​​ക​​​​ളാ​​​​ണ് നെ​​​​സ്‌​​​ലെ ഇ​​​​ന്ത്യ​​​​ക്കു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.