വിവോ വി15 പ്രോ മാർച്ച് ആറു മുതൽ
വിവോ വി15 പ്രോ മാർച്ച് ആറു മുതൽ
Thursday, February 21, 2019 12:51 AM IST
ന്യൂ​ഡ​ൽ​ഹി: 32 എം​പി പോ​പ്-​അ​പ് സെ​ൽ​ഫി കാ​മ​റ​യു​മാ​യി വി​വോ വി15 ​പ്രോ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. എ​ഐ ട്രി​പ്പി​ൾ റി​യ​ർ കാ​മ​റ, ഇ​ൻ​ഡി​സ്പ്ലേ ഫിം​ഗ​ർ​പ്രി​ന്‍റ് സ്കാ​നിം​ഗ് ടെ​ക്നോ​ള​ജി എ​ന്നി​വ​യു​മു​ള്ള ഈ ​വി-​സീ​രീ​സ് സ്മാ​ർ​ട്ട്ഫോ​ണി​ന് 28,990 രൂ​പ​യാ​ണ് വി​ല. വി​വോ ഇ​ന്ത്യ ഇ-​സ്റ്റോ​ർ, ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട് തു​ട​ങ്ങി​യ ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പ്രീ ​ഓ​ർ​ഡ​റി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ൺ 675എ​ഐ​ഇ ഒ​ക്‌​ടാ​കോ​ർ പ്രോ​സ​സ​ർ, വി​വോ​യു​ടെ അ​ഞ്ചാം ത​ല​മു​റ ഇ​ൻ​ഡി​സ്പ്ലേ ഫിം​ഗ​ർ​പ്രി​ന്‍റ് സ്കാ​നിം​ഗ് ടെ​ക്നോ​ള​ജി, 3,700 എം​എ​എ​ച്ച് ബാ​റ്റ​റി, ആ​ൻ​ഡ്രോ​യ്ഡ് 9.0 ഫ​ൺ​ട​ച്ച് ഒ​എ​സ് 9 ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. ടോ​പ്പ​സ് ബ്ലൂ, ​റൂ​ബി റെ​ഡ് നി​റ​ങ്ങ​ളി​ലെ​ത്തു​ന്ന വി 15 ​പ്രോ മാ​ർ​ച്ച് ആ​റു മു​ത​ൽ ഓ​ൺ​ലൈ​ൻ, ഓ​ഫ്‌​ലൈ​ൻ സ്റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.