ന്യൂഡൽഹി: 12 പൊതുമേഖലാ ബാങ്കുകളിൽ അധിക മൂലധനനിക്ഷേപത്തിനു കേന്ദ്രസർക്കാർ. 48,239 കോടി രൂപയാണ് മാർച്ച് 31-നകം ഗവൺമെന്റ് നല്കുക.
ബാങ്കുകൾക്കു നല്കുന്ന തുക കോടി രൂപയിൽ: കോർപറേഷൻ ബാങ്ക് 9,086, അലഹാബാദ് ബാങ്ക് 6,896, ബാങ്ക് ഓഫ് ഇന്ത്യ 4,638, ബാങ്ക് ഓഫ് മഹാരാഷ്ട്ര 205, പഞ്ചാബ് നാഷണൽ ബാങ്ക് 5,908, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 4,112, ആന്ധ്ര ബാങ്ക് 3,256, സിൻഡിക്കറ്റ് ബാങ്ക് 1,603, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 2,839, യൂക്കോ ബാങ്ക് 3,330, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2,560, ഇന്ത്യൻ ഓവർസീസ് ബാങ്ക് 3,806. ഡിസംബറിൽ ഏഴു പൊതുമേഖലാ ബാങ്കുകളിൽ 28,615 കോടി രൂപ ഗവൺമെന്റ് നിക്ഷേപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.