ഇന്ത്യയിൽ നിക്ഷേപസാധ്യത തേടി സൗദി അരാംകോ
ഇന്ത്യയിൽ നിക്ഷേപസാധ്യത തേടി സൗദി അരാംകോ
Thursday, February 21, 2019 12:51 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പ​സാ​ധ്യ​ത​തേ​ടി സൗ​ദി അ​രാം​കോ. ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​നാ​യി റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സു​മാ​യി (ആർഐഎൽ) ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് സൗ​ദി അ​രാം​കോ സി​ഇ​ഒ അ​മീ​ൻ നാ​സ​ർ പ​റ​ഞ്ഞു. നേ​ര​ത്തെ ഏ​പ്രി​ലി​ൽ ഇ​ന്ത്യ​യി​ലെ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​ന്പ​നി​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യ​വു​മാ​യി 4400 കോ​ടി ഡോ​ള​റി​ന്‍റെ റി​ഫൈ​ന​റി പ​ദ്ധ​തി​ക്ക് സൗ​ദി അ​രാം​കോ ക​രാ​റൊ​പ്പി​ട്ടി​രു​ന്നു. ഇ​തു​കൂ​ടാ​തെ അ​ധി​ക​നി​ക്ഷേ​പ​ത്തി​നാ​ണ് സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​ക്ക​ന്പ​നി​യു​ടെ പ​ദ്ധ​തി.

സൗ​ദി അ​റേ​ബ്യ​ൻ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ന്‍റെ ഇ​ന്ത്യാ സ​ർ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​മീ​ൻ നാ​സ​ർ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​നാ​യ മു​കേ​ഷ് അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ റി​ഫൈ​നിം​ഗ് ആ​ൻ​ഡ് പെ​ട്രോ​കെ​മി​ക്ക​ൽ ക​മ്പ​നി​യാ​യ ആ​ർ​ഐ​ലി​ന് പ്ര​തി​ദി​നം 14 ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. 2030 ആ​കു​ന്പോ​ഴേ​ക്ക് ഇ​ത് 20 ല​ക്ഷം ബാ​ര​ലാ​യി ഉ​യ​ർ​ത്താ​നു​ള്ള പ​ദ്ധ​തി​യാ​ണ് റി​ല​യ​ൻ​സി​നു​ള്ള​ത്.


ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​ക​രാ​യ സൗ​ദി ശു​ദ്ധീ​ക​ര​ണം, പെ​ട്രോ​കെ​മി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.