ലക്ഷം ലക്ഷം ബിരിയാണി!
ലക്ഷം ലക്ഷം  ബിരിയാണി!
Friday, February 22, 2019 12:28 AM IST
ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ബി​​​രി​​​യാ​​​ണി വി​​​റ്റ​​​തി​​​ന് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ പാ​​​ര​​​ഡൈ​​​സ് ഫു​​​ഡ്കോ​​​ർ​​​ട്ടി​​ന് റി​​​ക്കാ​​​ർ​​​ഡ്. 2017 ജ​​​നു​​​വ​​​രി മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ 70,44,289 ബി​​​രി​​​യാ​​​ണി വി​​​റ്റാ​​​ണ് ഹോ​​​ട്ട​​​ൽ ലിം​​​ക ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ്സ് - 2019 ൽ ​​​പേ​​​രു കു​​​റി​​​ച്ച​​​ത്.

അ​​​ടു​​​ത്തി​​​ടെ മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ഏ​​​ഷ്യ ഫു​​​ഡ് കോ​​​ൺ​​​ഗ്ര​​​സി​​​ൽ മി​​​ക​​​ച്ച ബി​​​രി​​​യാ​​​ണി വി​​​ള​​​ന്പു​​​ന്ന ഹോ​​​ട്ട​​​ലി​​​നു​​​ള്ള പു​​​ര​​​സ്കാ​​​ര​​​വും പാ​​​ര​​​ഡൈ​​​സ് ഫു​​​ഡ്കോ​​​ർ​​​ട്ട് സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. അ​​​ടു​​​ത്ത​​​ടു​​​ത്താ​​​യി ര​​​ണ്ടു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​നാ​​​യ​​​ത് ഇ​​​ര​​​ട്ടി​​​മ​​​ധു​​​രം പ​​​ക​​​രു​​​ന്നു​​​വെ​​​ന്നും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ സ്നേ​​​ഹ​​​വും വി​​​ശ്വാ​​​സ​​​വു​​​മാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ നേ​​​ട്ട​​​മെ​​​ന്നും പാ​​​ര​​​ഡൈ​​​സ് ഫു​​​ഡ്കോ​​​ർ​​​ട്ട് സി​​​ഇ​​​ഒ ഗൗ​​​തം ഗു​​​പ്ത പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.