എം.​എ. യൂ​സ​ഫ​ലി​ക്ക് ആദരം
എം.​എ. യൂ​സ​ഫ​ലി​ക്ക് ആദരം
Saturday, February 23, 2019 12:36 AM IST
കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന 44ാമ​​ത് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​ഡ്വർ​​​ടൈ​​​സിം​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ലോ​​​ക ഉ​​​ച്ച​​​കോ​​​ടി​​​യി​​ൽ ലു​​​ലു ഗ്രൂ​​​പ്പ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​എ. യൂ​​​സ​​​ഫ​​​ലി​​യെ പ്ര​​​ത്യേ​​​ക പു​​​ര​​​സ്കാ​​​രം ന​​ൽ​​കി ആ​​​ദ​​​രി​​​ച്ചു. ഐ​​​എ​​​എ ആ​​​ഗോ​​​ള പ്രി​​​സി​​​ഡ​​​ന്‍റ് ശ്രീ​​​നി​​​വാ​​​സ​​​ൻ സ്വാ​​​മി​ പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ച്ചു.

ഗ​​​ൾ​​​ഫി​​​ൽ ചെ​​​റി​​​യ​​നി​​​ല​​​യി​​​ൽ തു​​​ട​​​ങ്ങി​, ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ വ​​​ള​​​രു​​​ന്ന റീ​​​ട്ടെ​​​യി​​​ൽ ശൃം​​​ഖ​​​ല​​​ക​​​ളി​​​ലൊ​​​ന്നി​​ന്‍റെ സാ​​ര​​ഥി​​യാ​​യി വ​​​ള​​​ർ​​​ന്ന​​​തി​​​നാ​​​ണ് ആ​​​ദ​​​രം. നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടു​​​കൊ​​​ണ്ട് 22 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ സാ​​​ന്നി​​​ധ്യ​​​മാ​​​യി മാ​​​റി​​​യ ലു​​​ലു ഗ്രൂ​​​പ്പി​​​ന് 160 ഓ​​​ളം ഹൈ​​​പ്പ​​​ർ​​​ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളും ഷോ​​​പ്പിം​​ഗ് മാ​​​ളു​​​ക​​​ളും തു​​​റ​​​ക്കാ​​​നാ​​​യി. ഹോ​​​ട്ട​​​ൽ വ്യ​​​വ​​​സാ​​​യം, ഭ​​​ക്ഷ്യ​​​സം​​​സ്ക​​​ര​​​ണം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ലു​​​ലു ഗ്രൂ​​​പ്പി​​​ന് ഇ​​​പ്പോ​​​ൾ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.