ഇറക്കുമതി കുറഞ്ഞപ്പോൾ കമ്മി താണു
Friday, March 15, 2019 11:10 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​റ​​​ക്കു​​​മ​​​തി ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞ​​​തി​​​നാ​​​ൽ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ വി​​​ദേ​​​ശ​​​വ്യാ​​​പാ​​​ര ക​​​മ്മി കു​​​റ​​​ഞ്ഞു. ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ ചെ​​​റി​​​യ വ​​​ർ​​​ധ​​​ന​​​യേ ഉ​​​ള്ളൂ.

ക​​​യ​​​റ്റു​​​മ​​​തി 2.44 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 2667 കോ​​​ടി ഡോ​​​ള​​​ർ ആ​​​യി. ഇ​​​റ​​​ക്കു​​​മ​​​തി 5.41 ശ​​​ത​​​മാ​​​നം കു​​​റ​​​ച്ച് 3626 കോ​​​ടി ഡോ​​​ള​​​റി​​​ൽ എ​​​ത്തി. ക​​​മ്മി 960 കോ​​​ടി ഡോ​​​ള​​​ർ. 2018 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ 1230 കോ​​​ടി ഡോ​​​ള​​​ർ ക​​​മ്മി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.


സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ 11 മാ​​​സം​​​കൊ​​​ണ്ടു ക​​​യ​​​റ്റു​​​മ​​​തി 29,847 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​താ​​​ണ്. വ​​​ർ​​​ധ​​​ന 8.85 ശ​​​ത​​​മാ​​​നം. ഇ​​​റ​​​ക്കു​​​മ​​​തി 46,400 കോ​​​ടി ഡോ​​​ള​​​റും. വ​​​ർ​​​ധ​​​ന 9.75 ശ​​​ത​​​മാ​​​നം. ക​​​മ്മി 16,552 കോ​​​ടി ഡോ​​​ള​​​ർ. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി 10.81 ശ​​​ത​​​മാ​​​ന​​​വും ക്രൂ​​​ഡ് ഇ​​​റ​​​ക്കു​​​മ​​​തി 8.05 ശ​​​ത​​​മാ​​​ന​​​വും കു​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.