മെമ്മറബിൾ മാർച്ച് കാന്പയിനുമായി ടൊയോട്ട
Tuesday, March 19, 2019 12:25 AM IST
കൊ​ച്ചി: മി​ക​ച്ച ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ടൊ​യോ​ട്ട മെ​മ്മ​റ​ബി​ൾ മാ​ർ​ച്ച് കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു. ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​റി​ന്‍റെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള എ​ല്ലാ ഡീ​ല​ർ​ഷി​പ്പു​ക​ളി​ലൂ​ടെ​യും ഈ ​മാ​സം ഈ ​പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​കും.

ടൊ​യോ​ട്ട യാ​രി​സി​ന് ട്വ​ന്‍റി ബൈ ​ട്വ​ന്‍റി (20/20)ഓ​ഫ​റി​ലൂ​ടെ 20,000 രൂ​പ ഡൗ​ണ്‍ പേ​മെ​ന്‍റ് അ​ട​യ്ക്കു​ന്പോ​ൾ 20,000 രൂ​പ ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​കും. കൊ​റോ​ള അ​ൾ​ട്ടി​സി​ന് 1,20000 രൂ​പ വ​രെ​യും, ഫോ​ർ​ച്യൂ​ണ​റി​ന് 40,000 രൂ​പ​വ​രെ​യും, ഇ​ന്നോ​വ ക്രി​സ്റ്റ​യ്ക്ക് 55,000 രൂ​പ വ​രെ​യും ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും. കൂ​ടാ​തെ എ​റ്റി​യോ​സി​ന് 48,000 രൂ​പ​വ​രെ​യും, ഹാ​ച്ച്ബാ​ക്ക് മോ​ഡ​ലാ​യ ലി​വ​ക്ക് 28,000 രൂ​പ വ​രെ​യും ആ​നു​കൂ​ല്യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.