നികുതി പിരിവ് ലക്ഷ്യം കാണില്ല
Wednesday, March 20, 2019 12:18 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ പ്ര​​​ത്യ​​​ക്ഷ നി​​​കു​​​തി പി​​​രി​​​വ് പ​​​ത്തു​ ല​​​ക്ഷം കോ​​​ടി രൂ​​​പ ക​​​വി​​​ഞ്ഞു. എ​​​ന്നാ​​​ൽ, ല​​​ക്ഷ്യ​​​മി​​​ട്ട 12 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്നു വ​​​ള​​​രെ താ​​​ഴെ​​​യേ നി​​​കു​​​തി​​​പി​​​രി​​​വ് എ​​​ത്തൂ.

മാ​​​ർ​​​ച്ച് 16 വ​​​രെ​​​യു​​​ള്ള നി​​​ല​​​വ​​​ച്ച് പി​​​രി​​​വ് പ​​​ത്തു​ ല​​​ക്ഷം​​​കോ​​​ടി രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലാ​​​യി. അ​​​ഡ്വാ​​​ൻ​​​സ് ടാ​​​ക്സി​​​ന്‍റെ അ​​​വ​​​സാ​​​ന ഗ​​​ഡു അ​​​ട​​​യ്ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 15 ആ​​​യി​​​രു​​​ന്നു. അ​​​ഡ്വാ​​​ൻ​​​സ് ടാ​​​ക്സി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ക​​​ണ​​​ക്കും ല​​​ഭി​​​ക്കു​​​ന്പോ​​​ൾ തു​​​ക കു​​​റ​​​ച്ചു​​​കൂ​​​ടി കൂ​​​ടും.

എ​​​ന്നാ​​​ൽ, ബ​​​ജ​​​റ്റി​​​ലെ പ്ര​​​തീ​​​ക്ഷ​​​യി​​​ൽ​​​നി​​​ന്ന് ഒ​​​രു​ ല​​​ക്ഷ​​​ത്തി​​​ൽ പ​​​രം കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​റ​​​വ് ഉ​​​ണ്ടാ​​​കും. വ്യ​​​ക്തി​​​ക​​​ളു​​​ടെ ആ​​​ദാ​​​യ​​​നി​​​കു​​​തി​​​യും ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ആ​​​ദാ​​​യ​​​നി​​​കു​​​തി​​​യു​​​മാ​​​ണു പ്ര​​​ത്യ​​​ക്ഷ നി​​​കു​​​തി​​​യി​​​ൽ ഉ​​​ള്ള​​​ത്. ഇ​​​വ​​​യി​​​ൽ​​​നി​​​ന്നു മൊ​​​ത്തം 11.5 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ് 2018-19 ലെ ​​​ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​പ്പോ​​​ൾ പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്. ഈ ​​​വ​​​ർ​​​ഷം പു​​​തു​​​ക്കി​​​യ എ​​​സ്റ്റി​​​മേ​​​റ്റി​​​ലാ​​​ണു ല​​​ക്ഷ്യം 12 ല​​​ക്ഷം കോ​​​ടി​​​യാ​​​ക്കി​​​യ​​​ത്.


പ​​​രോ​​​ക്ഷ നി​​​കു​​​തി​​​ക​​​ളി​​​ലും ല​​​ക്ഷ്യം കാ​​​ണി​​​ല്ല. ജി​​​എ​​​സ്ടി പി​​​രി​​​വ് ബ​​​ജ​​​റ്റി​​​ൽ ഉ​​​ദ്ദേ​​​ശി​​​ച്ച 7.43 ല​​​ക്ഷം കോ​​​ടി എ​​​ന്ന​​​ത് 6.43 ല​​​ക്ഷം കോ​​​ടി​​​യാ​​​ക്കി കു​​​റ​​​ച്ചു. ക​​​സ്റ്റം​​​സ് ഡ്യൂ​​​ട്ടി ല​​​ക്ഷ്യം 1.12 ല​​​ക്ഷം കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 1.3 ല​​​ക്ഷം കോ​​​ടി​​​യി​​​ലേ​​​ക്കു വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

മൊ​​​ത്ത​​​ത്തി​​​ൽ ബ​​​ജ​​​റ്റ് ക​​​ണ​​​ക്കി​​​ൽ വ​​​ലി​​​യ പാ​​​ളി​​​ച്ച​​​യാ​​​ണു വ​​​രു​​​ന്ന​​​ത്. ഇ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു ചെ​​​ല​​​വ് ചു​​​രു​​​ക്കു​​​ക​​​യോ നീ​​​ട്ടി​​​വ​​​യ്ക്കു​​​ക​​​യോ ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ ക​​​മ്മി കൂ​​​ടും. ക​​​മ്മി പ്ര​​​തീ​​​ക്ഷ​​​യി​​​ല​​​ധി​​​ക​​​മാ​​​യാ​​​ൽ വി​​​ദേ​​​ശ റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ റേ​​​റ്റിം​​​ഗ് താ​​​ഴ്ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.