മുംബൈ: ചൈനീസ് സ്മാർട്ഫോണ്‍ നിർമാതാക്കളായ വിവോയുടെ ഏറ്റവും പുതിയ സ്മാർട്ഫോണ്‍ മോഡൽ വിവോ വി-15 ഇന്ത്യൻ വിപണിയിലെത്തി. 23,990 രൂപയാണ് ഫോണിന്റെ വില. അടുത്ത മാസം 25 മുതൽ ഓർഡർ ചെയ്യാം.
വിവോ ഇ- സ്റ്റോറുകളിലൂടെയും ആമസോണ്‍, ഫ്ലിപ്കാർട്ട്, പേടിഎം മാൾ, ടാറ്റ ക്ലിക് എന്നിവയിലൂടെയും ഫോൺ വാങ്ങാം. ഓഫ്ലൈനായും വില്പനയുണ്ട്. 6.53 ഇഞ്ച് ഫുൾഎച്ച്ഡി ഡിസ്പ്ലേ, കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, ഒക്ടാകോർ മീഡിയ ടെക് ഹീലിയോ പി70 പ്രോസസർ, ആറ് ജിബി റാം, 64 ജിബി സ്റ്റോറേജ്, 4000 എംഎഎച്ച് ബാറ്ററി, ഫിങ്കർപ്രിന്റ് സെൻസർ, മൂന്നു പിൻകാമറകൾ (12എംപി,എട്ട് എംപി, അഞ്ച് എംപി) , 32 മെഗാപിക്സലിന്റെ സെൽഫി കാമറ തുടങ്ങിയവയാണ് ഫീച്ചറുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.