എം​എെ പേ; ​ഡി​ജി​റ്റ​ൽ വാ​ല​റ്റ് ആപ്പുമായി ഷ​വോ​മി​യും
Saturday, March 23, 2019 12:27 AM IST
മും​​​​ബൈ: ഇ​​​​ന്ത്യ​​​​യി​​​​ലെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കാ​​​​യി ഇ ​-​​പെ​​​​യ്മെ​​​​ന്‍റ് ആ​​പ് നി​​​​ർ​​​​മി​​​​ച്ച് ചൈ​​​​നീ​​​​സ് മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഷ​​​​വോ​​​​മി. എം​​​​എെ പേ ​​​​എ​​​​ന്നാ​​​​ണ് ഷ​​​​വോ​​​​മി​​​​യു​​​​ടെ ഡി​​​​ജി​​​​റ്റ​​​​ൽ വാ​​​​ല​​​​റ്റ് ആ​​​​പ്പി​​​​ന്‍റെ പേ​​​​ര്. ഷ​​​​വോ​​​​മി​​​​യു​​​​ടെ എ​​​​ല്ലാ ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ഫോ​​​​ണു​​​​ക​​​​ളി​​​​ലും എം​​​​എെ ആ​​​​പ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​ന്നു ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

ത​​​​ങ്ങ​​​​ളു​​​​ടെ മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ള്ള സ്വീ​​​​കാ​​​​ര്യ​​​​ത ഇ-​​​​പെ​​​​യ്മെ​​​​ന്‍റ് മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് ഷ​​​​വോ​​​​മി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി. രാ​​​​ജ്യ​​​​ത്തെ ഷ​​​​വോ​​​​മി ഉ​​​​പ​​​​യോ​​ക്താ​​​​ക്ക​​​​ൾ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് എം​​​​എെ ആ​​​​പ്പി​​​​നെ ആ​​​​ശ്ര​​​​യി​​​​ച്ചു​​ തു​​​​ട​​​​ങ്ങി​​​​യാ​​​​ൽ, പേ​​ടി​​​​എം, ഗൂ​​​​ഗി​​​​ൾ പേ ​​​​തു​​​​ട​​​​ങ്ങി​​​​യ വ​​ന്പ​​ൻ​​മാ​​ർ​​ക്കു വെ​​ല്ലു​​വി​​ളി​​യാ​​യേ​​ക്കും.


എം​​​​എെ ആ​​​​പ്പി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നാ​​​​യി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ആ​​​​ളു​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ​​ത​​​​ന്നെ​​​​യു​​​​ള്ള സെ​​​​ർ​​​​വ​​​​റി​​​​ലാ​​​​യി​​​​രി​​​​ക്കും സൂ​​​​ക്ഷി​​​​ക്കു​​​​ക​​യെ​​ന്നു ക​​ന്പ​​നി പ​​റ​​യു​​ന്നു. ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ എ​​​​ൻ​​​​ക്രി​​​​പ്റ്റ​​​​ഡ് ആ​​​​യി സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ഷ​​​​വോ​​​​മി ഇ​​​​ന്ത്യ ചീ​​​​ഫ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ബി. ​​​​മു​​​​ര​​​​ളീ​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.