ജെറ്റ് എയർവേസിനെ ബാങ്കുകൾ ഏറ്റെടുത്തു
ജെറ്റ് എയർവേസിനെ ബാങ്കുകൾ ഏറ്റെടുത്തു
Monday, March 25, 2019 10:53 PM IST
ന്യൂ​ഡ​ൽ​ഹി/​മും​ബൈ: ജെ​റ്റ് എ​യ​ർ​വേ​സി​ൽ​നി​ന്ന് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ന​രേ​ഷ് ഗോ​യ​ൽ മാ​റി. ഗോ​യ​ലും ഭാ​ര്യ അ​നി​ത​യും ഡ​യ​റ​ക്‌​ട​ർ​ബോ​ർ​ഡി​ൽ​നി​ന്നു രാ​ജി​വ​ച്ചു.

വാ​യ്പ ന​ൽ​കി​യ ബാ​ങ്കു​ക​ൾ ക​ൺ​സോ​ർ​ഷ്യം നേ​താ​വാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ(​എ​സ്ബി​ഐ)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന്പ​നി​ഭ​ര​ണം ഏ​റ്റെ​ടു​ത്തു. അ​വ​ർ ന​ൽ​കി​യ വാ​യ്പ ഓ​ഹ​രി​യാ​ക്കി മാ​റ്റി. ബാ​ങ്കു​ക​ൾ ജെ​റ്റി​ന് അ​ടി​യ​ന്ത​ര​മാ​യി 1500 കോ​ടി രൂ​പ വാ​യ്പ​യാ​യി ന​ൽ​കും. ശ​ന്പ​ളം ന​ൽ​കാ​നും വി​മാ​ന​ങ്ങ​ളു​ടെ പാ​ട്ട​ക്കു​ടി​ശി​ക അ​ട​യ്ക്കാ​നും ഇ​ന്ധ​ന​വി​ല ന​ൽ​കാ​നും ഇ​ത് ഉ​പ​യോ​ഗി​ക്കും.

ഗോ​യ​ലി​ന് ക​ന്പ​നി​യി​ൽ 50.1 ശ​ത​മാ​നം ഓ​ഹ​രി​യു​ണ്ടാ​യി​രു​ന്ന​ത് 24 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​കും. 25 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ജെ​റ്റ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ​മേ​ഖ​ലാ വി​മാ​ന​ക്ക​ന്പ​നി​യാ​യി വ​ള​ർ​ന്നി​രു​ന്നു. 121 വി​മാ​ന​ങ്ങ​ൾ​വ​രെ ഉ​ണ്ടാ​യി​രു​ന്നു. രാ​ജ്യാ​ന്ത​ര സ​ർ​വീ​സി​ന് അ​നു​മ​തി ല​ഭി​ച്ച ആ​ദ്യ സ്വ​കാ​ര്യ​ക​ന്പ​നി​യാ​ണ്.


അ​ബു​ദാ​ബി ക​ന്പ​നി​യാ​യ എ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ന്‍റെ ര​ണ്ടു ഡ​യ​റ​ക്‌​ട​ർ​മാ​രി​ൽ ഒ​രാ​ളും രാ​ജി​വ​ച്ചു. ബാ​ങ്കു​ക​ൾ ര​ണ്ടു ഡ​യ​റ​ക്‌​ട​ർ​മാ​രെ നി​യ​മി​ക്കും.

എ​സ്ബി​ഐ​യു​ടെ ഒ​രു മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ത​ത്കാ​ലം ജെ​റ്റി​ന്‍റെ ചെ​യ​ർ​മാ​നാ​കും. താ​മ​സി​യാ​തെ ഏ​തെ​ങ്കി​ലും വ്യ​വ​സാ​യ ഗ്രൂ​പ്പി​നു ജെ​റ്റി​നെ കൈ​മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.