എൽ നിനോ വരുന്നു, മഴ കുറഞ്ഞേക്കും
എൽ നിനോ വരുന്നു, മഴ കുറഞ്ഞേക്കും
Tuesday, March 26, 2019 1:48 AM IST
കോ​ട്ട​യം: ഈ ​വ​ർ​ഷം എ​ൽ ​നി​നോ പ്ര​തി​ഭാ​സം ശ​ക്ത​മാ​കും; അ​ത് ഇ​ന്ത്യ​യി​ലെ കാ​ല​വ​ർ​ഷ മ​ഴ​യെ ബാ​ധി​ക്കും.അ​മേ​രി​ക്ക​ൻ കാ​ലാ​സ്ഥാ ഏ​ജ​ൻ​സി​ക​ളും ഇ​ന്ത്യ​യി​ലെ സ്വ​കാ​ര്യ കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി സ്കൈ​മെ​റ്റും ഇ​തു സ്ഥി​രീ​ക​രി​ച്ചു.

പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ഭൂ​മ​ധ്യ​രേ​ഖ​യോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്ത് സ​മു​ദ്ര​ജ​ല​ത്തി​ന്‍റെ ഊ​ഷ്മാ​വ് പ​തി​വി​ലും കൂ​ടു​ത​ലാ​കു​ന്ന പ്ര​വ​ണ​ത​യാ​ണ് എ​ൽ​ നി​നോ പ്ര​തി​ഭാ​സം. ക്രി​സ്മ​സ് കാ​ല​ത്ത് തു​ട​ങ്ങു​ന്ന​തി​നാ​ൽ ഉ​ണ്ണി​യേ​ശു​വി​നെ സ്മ​രി​ച്ചു​കൊ​ണ്ടാ​ണ് ഉ​ണ്ണി എ​ന്ന​ർ​ഥം​വ​രു​ന്ന എ​ൽ​ നി​നോ പ്ര​യോ​ഗി​ക്കു​ന്ന​ത്.

എ​ൽ ​നി​നോ സാ​മാ​ന്യം ശ​ക്ത​മാ​യാ​ൽ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള ഉ​ഷ്ണ​മേ​ഖ​ലാ രാ​ജ്യ​ങ്ങ​ളി​ൽ മ​ഴ കു​റ​യു​ക​യും വ​ര​ൾ​ച്ച കൂ​ടു​ക​യും ചെ​യ്യും എ​ന്ന​താ​ണ് അ​നു​ഭ​വം. എ​ന്നാ​ൽ, എ​ല്ലാ എ​ൽ​ നി​നോ വ​ർ​ഷ​ങ്ങ​ളി​ലും കാ​ല​വ​ർ​ഷ മ​ഴ കു​റ​യ​ണ​മെ​ന്നി​ല്ല.

എ​ൽ​ നി​നോ ശ​ക്ത​മാ​കാ​ൻ 80 ശ​ത​മാ​നം സാ​ധ്യ​ത​യാ​ണു വി​വി​ധ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്ന​ത്. എ​ൽ ​നി​നോ ഇ​പ്പോ​ൾ രൂ​പ​പ്പെ​ട്ടു​വ​രു​ന്ന​തേ​യു​ള്ളൂ. കാ​ല​വ​ർ​ഷ​ത്തി​നു തൊ​ട്ട​ടു​ത്ത് എ​ൽ ​നി​നോ രൂ​പ​പ്പെ​ട്ടു​വ​രു​ന്ന വ​ർ​ഷ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷ​മ​ഴ ഗ​ണ്യ​മാ​യി കു​റ​യു​ന്ന​താ​ണ് അ​നു​ഭ​വം. എ​ൽ നി​നോ അ​വ​സാ​നി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് കാ​ല​വ​ർ​ഷ​മെ​ങ്കി​ൽ മ​ഴ കു​റ​യാ​റി​ല്ല.


ഓ​സ്ട്രേ​ലി​യ​യ്ക്കും ഇ​ന്തോ​നേ​ഷ്യ​ക്കും സ​മീ​പം പ​സ​ഫി​ക് സ​മു​ദ്രം കൂ​ടു​ത​ൽ ചൂ​ടാ​കു​ന്പോ​ൾ ഇ​ന്ത്യാ സ​മു​ദ്ര​ത്തി​ലേ​ക്കും ഇ​ന്ത്യ​യു​ടെ ക​ര​ഭൂ​മി​യി​ലേ​ക്കു​മു​ള്ള വാ​ണി​ജ്യ​ക്കാ​റ്റു​ക​ൾ കു​റ​യും. വാ​ണി​ജ്യ​ക്കാ​റ്റു​ക​ൾ​ക്കൊ​പ്പ​മാ​ണു മ​ഴ​മേ​ഘ​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. വാ​ണി​ജ്യ​ക്കാ​റ്റി​ന്‍റെ ഗ​തി മാ​റു​ന്ന​തോ​ടെ മ​ഴ പെ​യ്യി​ക്കു​ന്ന ന്യൂ​ന​മ​ർ​ദ​മേ​ഖ​ല രൂ​പ​പ്പെ​ടു​ന്ന​തി​നു സാ​ധ്യ​ത കു​റ​യും.

ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ മ​ഹാ​പ്ര​ള​യം വ​ന്ന​തി​നു ശേ​ഷം കേ​ര​ള​ത്തി​ൽ മ​ഴ വ​ള​രെ കു​റ​വാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 20 മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യു​ള്ള കാ​ല​ത്ത് 37.62 സെ​ന്‍റി​മീ​റ്റ​ർ മ​ഴ പെ​യ്യേ​ണ്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് ല​ഭി​ച്ച​ത് 15.03 സെ​ന്‍റി​മീ​റ്റ​ർ മാ​ത്രം. 60 ശ​ത​മാ​ന​മാ​ണ് മ​ഴ​ക്കു​റ​വ്. വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ൺ​സൂ​ണും ശീ​ത​കാ​ല മ​ഴ​യു​മൊ​ക്കെ കു​റ​ഞ്ഞു​പോ​യി. വേ​ന​ൽ​മ​ഴ മാ​ർ​ച്ച് 20 വ​രെ 38 ശ​ത​മാ​നം കു​റ​വാ​ണ്.

ഇ​തി​നു പി​ന്നാ​ലെ കാ​ല​വ​ർ​ഷം​കൂ​ടി കു​റ​വാ​കു​ന്ന​തു കേ​ര​ള​ത്തി​ലും രാ​ജ്യ​ത്താ​കെ​യും കാ​ർ​ഷി​ക​മേ​ഖ​ല​യെ ബാ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.