മൈ​ൻ​ഡ് ട്രീ ഓ​ഹ​രി​ക​ൾ തി​രി​ച്ചു​വാ​ങ്ങി​ല്ല
മൈ​ൻ​ഡ് ട്രീ ഓ​ഹ​രി​ക​ൾ  തി​രി​ച്ചു​വാ​ങ്ങി​ല്ല
Tuesday, March 26, 2019 10:55 PM IST
ബം​ഗ​ളൂ​രു: മൈ​ൻ​ഡ് ട്രീ​യെ ഏ​റ്റെ​ടു​ക്കാ​നു​ള്ള ലാ​ർ​സ​ൻ ആ​ൻ​ഡ് ടുബ്രോ (എ​ൽ​ആ​ൻ​ഡ് ടി) ​യു​ടെ നീ​ക്ക​ത്തി​നു ത​ട​സം ഒ​ഴി​വാ​യി. എ​ൽ ആ​ൻ​ഡ് ടി​യെ ചെ​റു​ക്കാ​നാ​യി ഓ​ഹ​രി​ക​ൾ തി​രി​ച്ചു​വാ​ങ്ങു​ക എ​ന്ന ആ​ശ​യം ഇ​ന്ന​ലെ ചേ​ർ​ന്ന ക​ന്പ​നി ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് ഉ​പേ​ക്ഷി​ച്ചു. എ​ൽ ആ​ൻ​ഡ് ടി​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​നും ധാ​ര​ണ​യാ​യി.

മൈ​ൻ​ഡ് ട്രീ​യു​ടെ സ്ഥാ​പ​ക​രി​ലൊ​രാ​ളാ​യ വി.​ജി. സി​ദ്ധാ​ർ​ഥി​ന്‍റെ പ​ക്ക​ൽ​നി​ന്ന് 20.32 ശ​ത​മാ​നം ഓ​ഹ​രി എ​ൽ ആ​ൻ​ഡ് ടി ​വാ​ങ്ങി​യി​രു​ന്നു. ഇ​ത്ര​യും ഓ​ഹ​രി വാ​ങ്ങി​യ​തി​ന്‍റെ ബ​ല​ത്തി​ൽ 31 ശ​ത​മാ​നം ഓ​ഹ​രി​കൂ​ടി വാ​ങ്ങാ​ൻ എ​ൽ ആ​ൻ​ഡ് ടി ​ഓ​ഫ​ർ വ​ച്ചി​ട്ടു​ണ്ട്.


എ​ൽ ആ​ൻ​ഡ് ടി​യു​ടേ​ത് ശ​ത്രു​താ​പ​ര​മാ​യ പി​ടി​ച്ച​ട​ക്ക​ലാ​ണെ​ന്ന് മൈ​ൻ​ഡ് ട്രീ ​പ്രൊ​മോ​ട്ട​ർ​മാ​ർ ആ​രോ​പി​ച്ചി​രു​ന്നു. ചെ​റു​ത്തുനി​ല്പുകൊ​ണ്ടു കാ​ര്യ​മി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പ്രൊ​മോ​ട്ട​ർ​മാ​ർ ഇ​പ്പോ​ൾ എ​ന്നു ക​രു​ത​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.