ഇന്ത്യയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുമെന്ന് എഫ്സിഎ
Saturday, April 13, 2019 12:54 AM IST
കൊ​ച്ചി: ഫി​യ​റ്റ് ക്രൈ​സ്‌​ല​ർ ഓ​ട്ടോ​മൊ​ബൈ​ൽ​സ് (എ​ഫ്സി​എ) ഇ​ന്ത്യ​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് എ​ഫ്സി​എ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ​വി​ൻ ഫ്ലി​ൻ അ​റി​യി​ച്ചു.

വി​വി​ധ ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​ക​ല്പ​ന, എ​ൻ​ജി​നി​യ​റിം​ഗ്, നി​ർ​മാ​ണം, വി​ത​ര​ണം, വി​ല്പ​ന എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ഫി​യ​റ്റ് ക്രൈ​സ്‌​ല​ർ ഓ​ട്ടോ മൊ​ബൈ​ൽ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം.


കം​പോ​ണ​ന്‍റ്സ് വി​ഭാ​ഗ​ത്തി​ൽ മാ​ഗ്നെ​റ്റ് മ​റെ​ല്ലി, ടെ​ക്സി​ഡ് എ​ന്നി​വ​യി​ലൂ​ടെ​യും ഉ​ത്പാ​ദ​ന സം​വി​ധാ​ന വി​ഭാ​ഗ​ത്തി​ൽ കോ​മു​വി​ലൂ​ടെ​യും വി​ല്പ​നാ​ന്ത​ര സേ​വ​ന​ങ്ങ​ളു​ടെ​യും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ഭാ​ഗ​ത്തി​ൽ മോ​പ്പാ​ർ ബ്രാ​ൻ​ഡ് നാ​മ​ത്തി​ലും എ​ഫ്സി​എ പ്ര​വ​ർ​ത്തി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.