ടിസിഎസിനു ലാഭവളർച്ച 17.7 ശതമാനം
Saturday, April 13, 2019 1:02 AM IST
മും​​​ബൈ: ഐ​​​ടി രം​​​ഗ​​​ത്തെ ഒ​​​ന്നാം​​​ സ്ഥാ​​​ന​​​ക്കാ​​​രാ​​​യ ടി​​​സി​​​എ​​​സി​​​നു വീ​​​ണ്ടും അ​​​സാ​​​ധാ​​​ര​​​ണ വ​​​ള​​​ർ​​​ച്ച. ജ​​​നു​​​വ​​​രി-​​​മാ​​​ർ​​​ച്ച് ക്വാ​​​ർ​​​ട്ട​​​റി​​​ൽ അ​​​റ്റാ​​​ദാ​​​യ ​​​വ​​​ർ​​​ധ​​​ന 17.7 ശ​​​ത​​​മാ​​​നം. 6,904 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 8,126 കോ​​​ടി​​​യി​​​ലേ​​​ക്ക്.

ക​​​ന്പ​​​നി​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വ് 32,075 കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 18.5 ശ​​​ത​​​മാ​​​നം കൂ​​​ടി 38,010 കോ​​​ടി രൂ​​​പ​​​യാ​​​യി.

2018-19 ധ​​​ന​​​കാ​​​ര്യ​​​വ​​​ർ​​​ഷ​​​ത്തെ മൊ​​​ത്തം വ​​​രു​​​മാ​​​നം 19 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 1,46,463 കോ​​​ടി രൂ​​​പ​​​യാ​​​യി. വാ​​​ർ​​​ഷി​​​ക അ​​​റ്റാ​​​ദാ​​​യം 21.9 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 31,472 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. അ​​​വ​​​സാ​​​ന​​​ഗ​​​ഡു ലാ​​​ഭ​​​വീ​​​തം ഓ​​​ഹ​​​രി​​​യൊ​​​ന്നി​​​ന് 18 രൂ​​​പ ന​​​ല്​​​കും. നി​​​രീ​​​ക്ഷ​​​ക​​​ർ ക​​​ണ​​​ക്കു​​​കൂ​​​ട്ടി​​​യ​​​തി​​​ലും മെ​​​ച്ച​​​മാ​​​യി ടി​​​സി​​​എ​​​സി​​​ന്‍റെ പ്ര​​​ക​​​ട​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.