വ്യവസായത്തിൽ മുരടിപ്പ്; ചില്ലറവിലയിൽ കയറ്റം
Saturday, April 13, 2019 1:02 AM IST
ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി​യി​ൽ വ്യ​വ​സാ​യ വ​ള​ർ​ച്ച മു​ര​ടി​ച്ചു. മാ​ർ​ച്ചി​ൽ ചി​ല്ല​റ വി​ല​ക്ക​യ​റ്റം വ​ർ​ധി​ച്ചു.ഫെ​ബ്രു​വ​രി​യി​ൽ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന സൂ​ചി​ക​യി​ൽ 0.1 ശ​ത​മാ​നം വ​ള​ർ​ച്ച​യേ ഉ​ണ്ടാ​യു​ള്ളൂ. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ 6.9 ശ​ത​മാ​നം വ​ള​ർ​ന്ന സ്ഥാ​ന​ത്താ​ണി​ത്. ഇ​തോ​ടെ ഏ​പ്രി​ൽ-​ഫെ​ബ്രു​വ​രി​യി​ലെ വ്യ​വ​സാ​യ വ​ള​ർ​ച്ച 4.3 ൽ​നി​ന്നു നാ​ലു​ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

ഇ​തേ​സ​മ​യം ഉ​പ​ഭോ​ക്തൃ​വി​ല സൂ​ചി​ക (സി​പി​ഐ) ആ​ധാ​ര​മാ​ക്കി​യു​ള്ള ചി​ല്ല​റ​വി​ല​ക്ക​യ​റ്റം മാ​ർ​ച്ചി​ൽ 2.86 ശ​ത​മാ​ന​മാ​യി കൂ​ടി. ഫെ​ബ്രു​വ​രി​യി​ലേ​ത് 2.57 ശ​ത​മാ​ന​മാ​യി പു​തു​ക്കു​ക​യും ചെ​യ്തു.

ഗ്രാ​മ​ങ്ങ​ളി​ൽ ചി​ല്ല​റ വി​ല​ക്ക​യ​റ്റം 1.8 ശ​ത​മാ​ന​മേ ഉ​ള്ളൂ. ന​ഗ​ര​ങ്ങ​ളി​ൽ വി​ല​ക്ക​യ​റ്റം 4.1 ശ​ത​മാ​നാ​യി കൂ​ടി. പ​ച്ച​ക്ക​റി​ക​ൾ​ക്കു ഫെ​ബ്രു​വ​രി​യി​ൽ 7.69 ശ​ത​മാ​നം വി​ല​യി​ടി​ഞ്ഞ​തു മാ​ർ​ച്ചി​ൽ 1.49 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. പ​യ​ർ വ​ർ​ഗ​ങ്ങ​ൾ​ക്കു ഫെ​ബ്രു​വ​രി​യി​ൽ 3.82 ശ​ത​മാ​നം കു​റ​ഞ്ഞ സ്ഥാ​ന​ത്തു മാ​ർ​ച്ചി​ൽ 2.25 ശ​ത​മാ​നം കൂ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.